Trending

ഏഴ് പ്രൊഫഷനുകളിൽ ഇന്ന് മുതൽ സൗദിവത്ക്കരണം പ്രബല്യത്തിൽ

ജിദ്ദ: ഫുഡ്‌ ഔട്ട് ലറ്റുകൾ, സൂപർമാർക്കറ്റ് എന്നിവയിലെ സൗദിവത്ക്കരണത്തിന്റെ രണ്ടാം ഘട്ടം ഇന്ന് (തിങ്കൾ) മുതൽ പ്രാബല്യത്തിൽ വരും.ഒരു വർഷം മുമ്പ് സൗദി മാനവ വിഭവ ശേഷി സാമൂഹിക ക്ഷേമ മന്ത്രി എഞ്ചിനീയർ അഹമദ് അൽ രാജ് ഹി പ്രഖ്യാപിച്ച സ്വദേശിവത്ക്കരണ പദ്ധതികളുടെ ഭാഗമാണിത്.

സൗദി വത്ക്കരണം നടപ്പിലാകുന്ന പ്രൊഫഷനുകളും നടപ്പിലാകുന്ന ശതമാനവും താഴെ വിവരിക്കുന്നു.
 
ഡിപാർട്ട്മെന്റ് സൂപർവൈസർ, അക്കൗണ്ടിംഗ് സൂപർവൈസർ, കസ്റ്റമർ സർവീസ്, കസ്റ്റമർ അക്കൗണ്ടന്റ് എന്നീ പ്രൊഫഷനുകൾ 100 ശതമാനം സൗദിവത്ക്കരിക്കണം.

ഇതിനു പുറമേ ബ്രാഞ്ച് മാനേജർ, അസിസ്റ്റന്റ് ബ്രാഞ്ച് മാനേജർ, ഡിപാർട്ട്മെന്റ് മാനേജർ എന്നീ പ്രൊഫഷനുകൾ 50 ശതമാനം സൗദിവത്ക്കരിക്കണം.

പാക്കേജു ചെയ്ത ഭക്ഷ്യവസ്തുക്കൾ, ശരീര സംരക്ഷണ ഉപകരണങ്ങൾ, ഡിറ്റർജന്റുകൾ, പ്ലാസ്റ്റിക്, പേപ്പർ എന്നിവയും ലൈസൻസുള്ള മറ്റു ഉൽപ്പന്നങ്ങളും വിൽക്കുന്ന 300 ചതുരശ്ര മീറ്ററിൽ കുറയാത്ത വിസ്തീർണ്ണമുള്ള കാറ്ററിംഗ് സ്റ്റോറുകൾ, 500 ചതുരശ്ര മീറ്ററിൽ കുറയാത്ത വിസ്തീർണ്ണമുള്ള സൂപ്പർമാർക്കറ്റുകൾ എന്നിവക്ക് സൗദിവത്ക്കണ നിബന്ധന ബാധകമാകും.

പല പ്രവാസികളും ഏർപ്പെട്ടിരിക്കുന്ന മേഖലകളാണ് സൗദിവത്ക്കരണത്തിനു വിധേയമാകുന്നതെന്നതിനാൽ തീരുമാനം നിരവധി പ്രവാസികൾക്ക് തിരിച്ചടിയാകുമെന്ന് വിലയിരുത്തപ്പെടുന്നു.
Previous Post Next Post
3/TECH/col-right