താമരശ്ശേരി: മികച്ച ഹൈടെക്ക് കഷകനുള്ള സംസ്ഥാന സർക്കാർ അവാർഡ് നേടിയ കട്ടിപ്പാറയിലെ യുവകർഷകൻ ജോഷി മണിമലയെ താമരശ്ശേരി മേഖല കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ ആദരിച്ചു. താമരശ്ശേരി ബസ് ബേ പരിസരത്തു നടന്ന ചടങ്ങിൽ വെച്ച് താമരശ്ശേരി സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡൻറ് കെ സദാനന്ദൻ പൊന്നാട അണിയിച്ചു.
കർഷക കൂട്ടായ്മ താമരശ്ശേരി മേഖല ചെയർമാൻ കെ.വി.സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.പോളി ഹൗസുകൾ സ്ഥാപിച്ച് കാലവസ്ഥ വ്യതിയാനത്തെയും കീടശല്യങ്ങളെയും ചെറുത്ത് കൊണ്ട് മികച്ച രീതിയിൽ ജൈവ പച്ചക്കറികൾ ഉൽപാദിപ്പിച്ചു വിപണിയിലെത്തിച്ച് നേട്ടം കൊയ്ത പ്രവർത്തനമാണ് ജോഷി മണിമലയെ പുരസ്കാരത്തിനർഹനാക്കിയത്.
പി.എം അബ്ദുൽ മജീദ്, പി.സി.എ റഹീം, ജോസ് തുണ്ടത്തിൽ, മുർത്താസ്,റാഷി താമരശ്ശേരി,ജോബിഷ് ചുങ്കം തുടങ്ങിയവർ പ്രസംഗിച്ചു.
Tags:
THAMARASSERY