നടുവണ്ണൂര്‍: പ്രാദേശിക മാധ്യമ പ്രവര്‍ത്തകരുടെ ഡാറ്റാബേസ് രൂപപ്പെടുത്തണമെന്ന് ഇന്ത്യന്‍ റിപ്പോര്‍ട്ടേഴ്‌സ് ആന്റ് മീഡിയ പേഴ്‌സണ്‍സ് യൂനിയന്‍ ഐ.ആര്‍.എം.യു കോഴിക്കോട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
മെഡിസെപ് മാതൃകയില്‍ പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ഏര്‍പ്പെടുത്തുക, പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രത്യേക ക്ഷേമനിധി രൂപീകരിക്കുക എന്നീ പ്രമേയങ്ങളും രണ്ടു ദിവസമായി നടുവണ്ണൂര്‍ ഗ്രീന്‍പരെസോ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ജില്ലാ സമ്മേളനം അംഗീകരിച്ചു.
കുഞ്ഞബ്ദുള്ള വാളൂര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ദീപേഷ് ബാബു സംഘടനാ റിപ്പോര്‍ട്ടും ജില്ലാ ജനറല്‍ സെക്രട്ടറി പി.കെ. പ്രിയേഷ് കുമാര്‍ ജില്ലാ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. കെ.ടി.കെ. റഷീദ് വരവുചെലവു കണക്കുകള്‍ അവതരിപ്പിച്ചു. കെ.പി. അഷ്‌റഫ്, ഉസ്മാന്‍ അഞ്ചുകുന്ന്, ദേവരാജ് കന്നാട്ടി എന്നിവര്‍ സംസാരിച്ചു.രാധാകൃഷ്ണന്‍ ഒള്ളൂര്‍ നന്ദി പറഞ്ഞു.
സമ്മേളനം 31 അംഗ ജില്ലാ കമ്മിറ്റിക്കും 9 അംഗ ജില്ലാ എക്‌സിക്യുട്ടീവ് കമ്മിറ്റിക്കും രൂപം നല്‍കി. പുതിയ ഭാരവാഹികളായി കുഞ്ഞബ്ദുള്ള വാളൂര്‍ പ്രസിഡന്റായും, പി.കെ. പ്രിയേഷ് കുമാര്‍ സെക്രട്ടറി, കെ.ടി.കെ. റഷീദ് ട്രഷറര്‍, അനുരൂപ്, ടി.പി.പ്രജിനി വൈസ് പ്രസിഡന്റ്, ദേവരാജ്. കന്നാട്ടി, രാകേഷ് ഐക്കണ്‍ ജോ. സെക്രട്ടറി എന്നിവരെ തെരഞ്ഞടുത്തു.എന്‍.വി. ബാലകൃഷ്ണന്‍, സൗഫി താഴെക്കണ്ടി, രഘുനാഥ് പുറ്റാട്, ശ്രീജിഷ് കേളപ്പന്‍, പി.വി. അഹമ്മദ്, ടി.എ. ജുനൈദ്, ഇ. രാമചന്ദ്രന്‍, മുജീബ് കോമത്ത്, കിഷോര്‍ കൊയിലാണ്ടി, ഷൈലേഷ്, രഘുനാഥ് കുറ്റ്യാടി, മുഹമ്മദലി, ബാബുരാജ്, ശിവാനന്ദന്‍ തിരുവങ്ങൂര്‍, ഫൈസല്‍ നാറാത്ത്, രാധാകൃഷ്ണന്‍ ഒള്ളൂര്‍, ബാലകൃഷ്ണന്‍ വിഷ്‌ണോത്ത്, മുനീര്‍ കൊടുവള്ളി, അഷറഫ് വാവാട്, എം. അനില്‍കുമാര്‍, കെ.പി. സുനില്‍ കുമാര്‍, സി.കെ. റഷീദ്, നയന്‍താര, ഇബ്രാഹിം കല്‍പ്പത്തൂര്‍ എന്നിവരാണ് ജില്ലാ കമ്മിറ്റി അംഗങ്ങള്‍.
സമ്മേളന വേദിയില്‍ അവാര്‍ഡ് ജേതാക്കളായ മാധ്യമ പ്രവര്‍ത്തകരെ അനുമോദിച്ചു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എം. ശശി ഉപഹാര സമര്‍പ്പണം നടത്തി. മികച്ച സന്നദ്ധ പ്രവര്‍ത്തകനുള്ള വയനാട് ജില്ലാ ഭരണകൂടത്തിന്റെ പുരസ്‌ക്കാരം നേടിയ ഫൈസല്‍ നാറാത്ത്, ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് കേരള ജസ്റ്റിസ് ഏര്‍പ്പെടുത്തിയ വി.ആര്‍. കൃഷ്ണയ്യര്‍ സ്മാരക പുരസ്‌കാര ജേതാവ് അഷറഫ് വാവാട്, കുഞ്ഞുണ്ണി മാഷ് കവിതാ പുരസ്‌ക്കാര ജേതാവ് അബ്ദുള്ള പേരാമ്പ്ര, മികച്ച പ്രാദേശിക വാര്‍ത്തയ്ക്കുള്ള പുരസ്‌ക്കാരം നേടിയ മനോജ് .എം.നമ്പ്യാര്‍ എന്നിവരെയാണ് ജില്ലാ സമ്മേളനത്തില്‍ അനുമോദിച്ചത്. സമ്മേളനത്തില്‍ മുനീര്‍ എരവത്ത്, ഷാഹുല്‍ ഹമീദ്, സബീഷ് കുന്നങ്ങാത്ത്, സൗഫി താഴെക്കണ്ടി, നയന്‍താര, കെ.പി. അഷറഫ്, ദീപേഷ് ബാബു എന്നിവര്‍ സംസാരിച്ചു. കെ.ടി.കെ.റഷീദ് നന്ദി പറഞ്ഞു.
Tags:
KOZHIKODE