മടവൂർ:മടവൂർ എ.യു.പി.സ്കൂളിലെ മുൻ പ്രധാനാധ്യാപകനായ കെ.മൂസ്സ മാസ്റ്ററുടെ ഓർമ്മക്കായി മകൾ കെ. റാഫിയ ടീച്ചർ മടവൂർ എ യു പി സ്കൂളിന് സ്പോൺസർ ചെയ്ത സ്മാർട്ട് ക്ലാസ് മുറി സ്കൂൾ മാനേജർ ടി.കെ. അബ്ദുറഹിമാൻ ബാഖവി സ്ക്കൂളിനു സമർപ്പിച്ചു .
പിടിഎ പ്രസിഡണ്ട് ടി കെ അബൂബക്കർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കൊടുവള്ളി എ ഇ ഒ വി മുരളീകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു. ടി കെ സൈനുദ്ദീൻ, വി ഷക്കീല, കെ റാഫിയ, ആരതി, എ പി വിജയകുമാർ, കെടി ശമീർ, എന്നിവർ സംസാരിച്ചു.
സ്കൂൾ പ്രധാന അധ്യാപകൻ എം അബ്ദുൽ അസീസ് സ്വാഗതവും പി യാസിഫ് നന്ദിയും പറഞ്ഞു
Tags:
MADAVOOR