മുക്കം :ബൗദ്ധിക വെല്ലുവിളി നേരിടുന്നവരുടെ രക്ഷിതാക്കളുടെ സംഘടനയായ കേരള പരിവാർ മുക്കത്ത് മുനിസിപ്പൽ കമ്മറ്റി രൂപവത്കരിച്ചു. മുക്കം ഹൗസിൽ നടന്ന ചടങ്ങ് ജില്ല പ്രസിഡന്റ് പ്രൊഫ. കോയട്ടി ഉദ്ഘാടനം ചെയ്തു. ജില്ല ജോ.സെക്രട്ടറി മൂസ റമി നിയമ ബോധവൽക്കരണ ക്ലാസെടുത്തു.
രവീന്ദ്രൻ പാറോൽ അധ്യക്ഷത വഹിച്ചു.
ടി കെ ജുമാൻ സ്വാഗതവും അപർണ നന്ദിയും പറഞ്ഞു.
നഗരസഭ പരിധിയിലെ ഈ വിഭാഗത്തിലുള്ള മുഴുവൻ രക്ഷിതാക്കളെയും ഉൾപ്പെടുത്തി വിപുലമായ കൺവെൻഷൻ ഉടൻ വിളിച്ചു ചേർക്കും. താഴെച്ചേർത്ത നമ്പറിലേക്ക് പേരുകൾ രജി. ചെയ്യണം
ഫോൺ: 9846574619 ( സെക്രട്ടറി)
ഷബ്ന ഷക്കീൽ , റസിയ സത്താർ, പി എം അബ്ദുന്നാസർ, ടി കെ ജാഫർ,അബ്ദുൽ അസീസ് കാരക്കുറ്റി, മുഹമ്മദ് മുണ്ടുപാറ, കെ വി നസീബുദ്ദീൻ എന്നിവർ നേതൃത്വം നൽകി.
മുക്കം പരിവാർ ഭാരവാഹികൾ :രവീന്ദ്രൻ പാറോൽ ( പ്രസിഡന്റ്) ,ടി കെ ജുമാൻ (സെക്ര),നൂഹ് ഇ (ട്രഷറർ),അപർണ (വൈ.പ്രസി.), ഷൈനി (ജോ.സെക്ര.)
Tags:
KOZHIKODE