താമരശ്ശേരി : ജനങ്ങളെ സംരക്ഷിക്കൂ രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയർത്തി സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ നേതൃത്വത്തിൽ മാർച്ച് 28, 29 തീയതികളിൽ നടക്കുന്ന ദേശീയ പണിമുടക്കും, എസ്.ടി.യു. മെമ്പർഷിപ്പ് ക്യാമ്പയിനും വിജയിപ്പിക്കാൻ കൊടുവള്ളി നിയോജക മണ്ഡലം എസ്.ടി.യു. പ്രവർത്തക സമിതിയോഗം തീരുമാനിച്ചു.
പണിമുടക്ക് പ്രചാരണാർത്ഥം മണ്ഡലത്തിൽ നൂറ് ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കാനും , മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി കൺവെൻഷൻ വിളിച്ച് ചേർക്കാനും പണിമുടക്ക് പ്രജരണാർത്ഥം മാർച്ച് 18 ന് രാവിലെ പതിനൊന്ന് മണിക്ക് താമരശ്ശേരിയിലെത്തുന്ന സംയുക്ത ട്രേഡ് യൂണിയൻ പ്രജാരണ ജാഥക്ക് സ്വീകർണം നൽകാനും യോഗം തീരുമാനിച്ചു.
മണ്ഡലം പ്രസിഡന്റ് അഷ്റഫ് കൂടത്തായി അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി പി.സി.മുഹമ്മദ് ഉദ്ഘാടനം ചെയ്തു. കെ.സുലൈമാൻ, കെ.കെ. മൂസക്കോയഹാജി, ഉമ്മർ കണ്ടിയിൽ, ഹമീദ് മടവൂർ , കെ.കെ.മജീദ്, നാസർ ഗുരുക്കൾ, ജാഫർ . ആർ.സി.രവീന്ദ്രൻ എന്നിവർ സംസാരിച്ചു. ജന: സെക്രട്ടറി കെ.കെ. സലാം സ്വാഗതവും ,സെക്രട്ടറി സിദ്ധിഖലി മടവൂർ നന്ദി പറഞ്ഞു.
Tags:
KODUVALLY