Trending

എസ്കോ നിധിയുടെ സംശുദ്ധ സാമ്പത്തിക പാക്കേജ് സ്വാഗതാര്‍ഹം: കെ കെ ജബ്ബാര്‍ മാസ്റ്റര്‍.

എളേറ്റില്‍ :എളേറ്റില്‍ വട്ടോളിയിലെ വിദ്യാഭ്യാസ സാംസകാരിക സാമൂഹിക സംഘടനയായ എസ്കോയുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും പൊതുജനങ്ങക്ക് സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനുമായി എസ്കോയുടെ കോര്‍പറേറ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തു.

എസ്കോ നിധിയിലൂടെ പുതിയൊരു ബാങ്കിംഗ് സംസ്കാരം വളര്‍ന്ന് വരുമെന്നും,  എസ്കോ നിധി നടപ്പിലാക്കുന്ന സംശുദ്ധ സാമ്പത്തിക പാക്കേജ് സാധാരണക്കാരന്  ഉപകാരപ്രദമാകുമെന്നും കിഴക്കോത്ത് ഗ്രാമ പഞ്ചാത്ത് ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍  കെ കെ ജബ്ബാര്‍ മാസ്റ്റര്‍ പറഞ്ഞു. എസ്കോ സ്ഥാപനങ്ങളുടെ കോര്‍പ്പറേറ്റ് ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.

എസ്കോ പ്രസിഡണ്ട് കെ.പി നൗഫല്‍ അധ്യക്ഷത വഹിച്ചു. എസ്കോ നിധി ലിമിറ്റഡ്, എസ്കോ ബിസിനസ് വെന്‍ജ്വര്‍ LLP, എസ്കോ എഡ്യുകെയര്‍ LLP, എസ്കോ ജനസേവന കേന്ദ്രം, ഫോക്കസ് കോച്ചിംഗ് സെന്റര്‍  തുടങിയവയാണ് എസ്കോയുടെ  സംരംഭങ്ങള്‍. എം.പി അയ്യുബ്, സകരിയ എളേറ്റില്‍, സി സി മുജീബ്റഹ്മാന്‍, റഷീദ് തോട്ടത്തില്‍ എന്നിവര്‍ സംസാരിച്ചു.

 എസ്കോ സെക്രട്ടറി കെ പി നൗഷാദ് സ്വാഗതവും ട്രഷറർ  പി.പി ഉനൈസ് നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right