മടവൂർ : വിദ്യാഭ്യാസ രംഗത്തിന് പ്രോൽസാഹനവും പുതിയ കാലത്തെ സാധ്യതകളും അവസരങ്ങളും വിദ്യാർത്ഥികളിൽ എത്തിക്കുന്നതിന്നും . മാർഗ നിർദ്ദേശങ്ങൾ നൽകുന്നതിനും ,
ജ്വലനം 2022 എഡ്യൂക്കേഷൻ മൂവ്മെന്റ് ടീം ബിൽഡിംഗ് മടവൂർ എ യു പി സ്കൂളിൽ കുന്ദമംഗലം സർക്കിൾ ഇൻസ്പെക്ടർ യൂസഫ് ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസത്തിലൂടെ മാത്രമെ സമൂഹത്തിൽ സമഗ്രമായ മാറ്റങ്ങൾ സാധ്യമാവുകയുള്ളു വെന്നും . അതിന് ആവശ്യമായ എല്ലാ വിധ സാഹചര്യങ്ങളും ഒരുക്കുന്നതോടപ്പം തന്നെ സാമൂഹികവും സാംസ്കാരികവുമായ ചിന്തകൾ കുട്ടികളിൽ വളർത്തിയെടുക്കാനും ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്നും സി ഐ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു,
മടവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാഘവൻ അടുക്കത്ത് അധ്യക്ഷത വഹിച്ചു.
ലത്തീഫ് മുട്ടാഞ്ചേരി മുഖ്യപ്രഭാഷണം നടത്തി.ജനപ്രതിനിധികളായ ബാബു എര വന്നൂർ, സി പി അസിസ് . ഇ എം വാസുദേവൻ .എന്നിവർ സംസാരിച്ചു.
പി മൂസ ജ്വലനം 2022 പദ്ധതി വിശദീകരിച്ചു.പി കെ സലാം . ഷൈജ ടീച്ചർ, അസീസ് മാസ്റ്റർ, വി സി റിയാസ് ഖാൻ , അൻവർ പി കെ , ഇ പി അബ്ദുള്ള, കെ മുഹമ്മദ് . എം ഇസ്മാഈൽ, കെ കെ സക്കീർ മാസ്റ്റർ സിറാജുദ്ധീൻ മാസ്റ്റർ, സൂരജ് മാസ്റ്റർ . ഡോ.ഉബൈദ് വാഫി . കെ സുബൈർ മാസ്റ്റർ , കെ എം അബൂബക്കർ , വിബിൻ മാസ്റ്റർ, യു സുബൈർ മാസ്റ്റർ .ഷമീർ എം കെ . വി കെ മോഹൻദാസ് . നസീം വികെ .പി കെ അബ്ദുസലാം, റസീൽ രാപൊയിൽ , നിഖിൽ ആനന്ദ് ഹസീബ്മാസ്റ്റർ . എം എ സിദ്ധീഖ്.സഹീർമാസ്റ്റർ ഡോ. അമീൻ. സഹൽമാസ്റ്റർ , എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.
എ.പി യൂസഫ് അലി സ്വാഗതവും, ഡോ: ജോസ്ന നന്ദിയും പറഞ്ഞു .
Tags:
MADAVOOR