കൊണ്ടോട്ടി :ഹജ്ജ് എംബാർകേഷൻ പോയിന്റ്കരിപ്പൂരിൽ പുന:സ്ഥാപിക്കുക, വലിയ വിമാനങ്ങൾക്കുള്ള വിലക്ക് പിൻ വലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയി ച്ചുകൊണ്ട് കേരള ഹജ്ജ് വെൽഫെയർ അസോസിയേഷന്റെയും, ഹജ്ജ് വെൽ ഫെയർ ഫോറത്തിന്റെയും ആഭിമുഖ്യ ത്തിൽ കരിപ്പൂർ ഹജ്ജ് എംബാർകേഷൻ ആക്ഷൻ ഫോറം സംഘടിപ്പിച്ച ജനകീയ നിൽപ്പു സമരം പ്രൗഢമായി.
ഈ സമരം തികച്ചും ജനകീയമായ ആവ ശ്യമാണെന്നും കരിപ്പൂർ എയർപോർട്ട് സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ജന ങ്ങളുടെതാണെന്നും നേതാക്കന്മാർ ചൂണ്ടിക്കാട്ടി.
എയർപോർട്ട് ജംഗ്ഷനിൽ നടന്ന ജനകീ യ നിൽപ്പ് സമരം കൊണ്ടോട്ടി എം.എൽ. എ. ടീ.വി.ഇബ്രാഹിം ഉദ്ഘാടനം ചെയ്തു.
കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർ മാൻ സി.മുഹമ്മദ് ഫൈസി വിശിഷ്ടാതി ഥിയായിരുന്നു. 80 ശതമാനത്തിലധികം ഹാജിമാരും ആശ്രയിക്കുന്ന കരിപ്പൂർ എംബാർകേഷൻ പോയിന്റിനു പകരം കൊച്ചി മാത്രം ഹജ്ജ് യാത്രാ കേന്ദ്രമാ ക്കി മാറ്റിയ നീക്കം ഹജ്ജ് തീർത്ഥാടക രോടുള്ള മനുഷ്യാവകാശ ലംഘനവും നീതി നിഷേധവും മാണെന്ന് അദ്ദേഹം പറഞ്ഞു.
ആക്ഷൻ ഫോറം ചെയർമാൻ പി.ടി.ഇമ്പി ച്ചിക്കോയ അധ്യക്ഷത വഹിച്ചു.പള്ളിക്ക ൽ പഞ്ചായത്ത് പ്രസിഡന്റ് സി.മുഹമ്മദ ലി, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിനി ഉണ്ണി, മലബാർ ഡവ ലപ്പ്മെൻ്റ് ഫോറം പ്രസിഡണ്ട്: കെ.എം. ബഷീർ, കരിപ്പൂർവിമാനതാവള അഡ്വൈ സറി കമ്മറ്റി മെമ്പർ ടി.പി.എം.ഹാഷിറലി, കാലിക്കറ്റ് ചേംബർ പ്രസിഡണ്ട് റാഫി ദേ വസ്യ, കാലിക്കറ്റ് ചേംബർ ഓഫ് കോമേഴ് സ് ഹോൺ സെക്രട്ടരി എ.പി.അബ്ദുള്ള കുട്ടി, മുനിസിപ്പൽ പ്രതിപക്ഷ നേതാവ് കോട്ട ശിഹാബ് , ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഷ്റഫ് മടാൻ , വാഴക്കാട് പഞ്ചായത്ത് പ്രസിഡന്റ് മല യിൽ അബ്ദുറഹ്മാൻ , ചേലേമ്പ്ര പഞ്ചാ യത്ത് പ്രസിഡന്റ് ജമീല ടീച്ചർ, അരീ ക്കോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.സി കുഞ്ഞാപ്പു , കൊണ്ടോട്ടി നഗര സഭ കൗൺസിലർ റഹ്‌മതുള്ള , പള്ളിക്ക ൽ പഞ്ചായത്ത് മെമ്പർ ജമാൽ കരിപ്പൂർ, അക്ഷൻ ഫോറം കൺവീനർ പി.അബ്ദു റഹ്മാൻ ഇണ്ണി, മുൻ ഹജ്ജ് കമ്മിറ്റി മെമ്പ ർ എച്ച് മുസമ്മിൽ ഹാജി,കൊണ്ടോട്ടി വ്യാപാരിവ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഷാദി മുസ്തഫ, പറമ്പാടൻ അബ്ദുൽ കരീം, ആരിഫ് ഹാജി, എസ്. വൈ.എസ് സോൺ ജനറൽ സെക്രട്ടറി കെ.പി. ശമീർ , ചുക്കാൻ ബിച്ചു , കെ. ഇബ്രാഹിം, മംഗലം സൻഫാരി, ശരീഫ് മണിയാട്ടു കുടി, ഹനീഫ പുളിക്കൽ, പി. അബ്ദുൽ അസീസ് ഹാജി, ഇ.എം. റഷീ ദ്, സി.പി. നിസാർ , ഇ.കെ.അബ്ദുൽ മജീദ്, പി.എ.ബീരാൻ കുട്ടി, പി.പി.മുജീ ബ് റഹ്മാൻ , തറയിട്ടാൽ ഹസൻ സഖാഫി തുടങ്ങിയവർ സംസാരിച്ചു.
Tags:
KERALA