കിഴക്കോത്ത്: സായുധ പോരാട്ടം ഒരു പ്രശ്നത്തിനും പരിഹാരമല്ല എന്ന സന്ദേശമുയർത്തി യൂത്ത് കോൺഗ്രസ് കിഴക്കോത്ത് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പന്നൂരിൽ യുദ്ധവിരുദ്ധ ജ്വാല സംഘടിപ്പിച്ചു. മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് ഷമീർ പരപ്പാറ അധ്യക്ഷത വഹിച്ചു.ഡിസിസി ജനറൽ സെക്രട്ടറി സി.ടി ഭരതൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ഡിസിസി ജനറൽ സെക്രട്ടറി എം എം വിജയകുമാർ മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ടി എം രാധാകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു, ബാലകൃഷ്ണൻ പന്നൂർ, അഷ്റഫ് മാസ്റ്റർ പന്നൂർ, ബാബു പത്രാത്ത്, മുഹ്തസിൻ എളേറ്റിൽ, നൗഫൽ പറക്കുന്ന്, രാധാകൃഷ്ണൻ ആശാരിക്കൽ, മിഥ്ലാജ് കണ്ണിറ്റമാക്കിൽ, സുമേഷ് പുതിയോട്ടിൽ, മുരളി പന്നൂർ, രാജ ലക്ഷ്മണൻ, തുടങ്ങിയവർ സംസാരിച്ചു.
മണ്ഡലം വൈസ് പ്രസിഡൻറ് സുബീഷ് പന്നൂർ സ്വാഗതവും,നസീം എളേറ്റിൽ നന്ദിയും പറഞ്ഞു.
Tags:
ELETTIL NEWS