മങ്ങാട് : ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ധന ശേഖരണാര്‍ത്ഥം മങ്ങാട് നെരോത്ത് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ദയ ഇസ്ലാമിക് റിലീഫ് സെല്‍ നാളെ സംഘടിപ്പിക്കുന്ന ബിരിയാണി ചലഞ്ചിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മങ്ങാട്ടും പരിസര പ്രദേശങ്ങളിലുമായി ആയിരത്തിലധികം വീടുകളില്‍ നിന്നും വിവിധ സ്കോഡുകളായി സന്നദ്ധ വളണ്ടിയര്‍മാര്‍ ഓര്‍ഡറുകള്‍ സ്വീകരിച്ചു കഴിഞ്ഞു.പരിപാടിയുടെ വിജയത്തിന് വേണ്ടി സംഘടിപ്പിച്ച വിഭവ സമാഹരണത്തിന് പൊതു ജനങ്ങളില്‍ നിന്നും അഭൂതപൂര്‍വ്വമായ പിന്തുണയും സഹകരണവുമാണ് ലഭിച്ചത്.
ബിരിയാണി ചലഞ്ചിന്‍റെ വിജയത്തിനായി ഇന്നും നാളെയും വിവിധ മത , രാഷ്ട്രീയ , സാമൂഹിക , സാംസ്കാരിക സംഘടനകളുടെ നൂറ് കണക്കിന് വളണ്ടിയര്‍മാര്‍ സേവന സന്നദ്ധരായി രംഗത്തുണ്ട്.
ദയ യുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കക്ഷി രാഷ്ട്രീയ ഭേദമന്യേ മുഴുവന്‍ പൊതു സമൂഹത്തിന്‍റെയും പിന്തുണയുണ്ടെന്നതിന്‍റെ തെളിവാണ് നാളെ നടക്കുന്ന ബിരിയാണി ചലഞ്ച് നാടൊന്നാകെ ഏറ്റെടുത്തതെന്ന് സ്വാഗത സംഘം ഭാരവാഹികള്‍ പറഞ്ഞു.
Tags:
ELETTIL NEWS