കോഴിക്കോട് : മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസിന് മുന്നില്‍ പാര്‍ട്ടി മുഖപത്രം ചന്ദ്രികയില്‍ നിന്ന് വിരമിച്ച ചന്ദ്രിക ജീവനക്കാരുടെ പ്രതിഷേധം. ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം ചേരാനിരിക്കെയാണ് പ്രതിഷേധം.
ആനുകൂല്യം നല്‍കാത്തതില്‍ പ്രതിഷേധിച്ച് 94 ദിവസമായി വിരമിച്ച ജീവനക്കാര്‍ കോഴിക്കോട് ചന്ദ്രിക ഓഫീസിന് മുന്നില്‍ സമരത്തിലാണ്. പാര്‍ട്ടി നേതൃത്വം കണ്ണ് തുറക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം
Tags:
KOZHIKODE