Trending

ഗുണ്ടൽപ്പേട്ടയിൽ ക്വാറിയിൽ മണ്ണിടിഞ്ഞ് 3 തൊഴിലാളികൾ മരിച്ചു.

കർണ്ണാടകയിലെ ഗുണ്ടൽപ്പേട്ടയിൽ ക്വാറിയിൽ മണ്ണിടിഞ്ഞ് അപകടം‌. 3 തൊഴിലാളികൾ മരിച്ചു. അപകടത്തിൽ മലയാളികൾക്കുൾപ്പെടെ പരിക്കേറ്റിട്ടുണ്ട്. ഗുണ്ടൽപ്പേട്ട മടഹള്ളി കുന്നിലാണ് അപകടം.

പാറ പൊട്ടിക്കുന്ന ഇവിടെ ടിപ്പർ ലോറികൾ കുന്നിടിച്ച് മണ്ണ് മാറ്റുന്നതിനിടയിൽ മലയിടിഞ്ഞാണ് അപകടം എന്നാണ് വിവരം.



തൊഴിലാളികളായ 6 ബിഹാർ സ്വദേശികൾ പാറക്കെട്ടിനുളിൽ കുടുങ്ങി കിടക്കുന്നതായും സംശയമുണ്ട്.



മലയാളിയാണ് ക്വാറി നടത്തുന്നത്. മരണപെട്ടവരുടെ വിവരങ്ങൾ ലഭ്യമായില്ല. കാണാതായവർക്കുവേണ്ടി തിരച്ചിൽ നടക്കുകയാണ്
Previous Post Next Post
3/TECH/col-right