കട്ടിപ്പാറ:അരക്കെട്ടിൽ കമ്പിത്തൊളളുമായി തെരുവ് നായ വേദനകൊണ്ട് പുളയുന്ന കാഴ്ച കാണുന്നവരിൽ നൊമ്പരമുളവാക്കുന്നു. ആരുടെയോ ക്രൂരതയുടെ തിക്തഫലങ്ങൾ ഈ മിണ്ടാ പ്രാണിയെ ഇഞ്ചി ഞ്ചായി കൊല്ലുന്നു.വെട്ടി ഒഴിഞ്ഞ തോട്ടം,കരിഞ്ചോല തുടങ്ങിയ പ്രദേശങ്ങളിൽ രാപകൽ ഇല്ലാതെ വേദനയുമായി നെട്ടോട്ടം ഓടുകയാണ്.
അരയിൽ കുടുങ്ങിയ കമ്പിത്തൊളളു ഒഴിവാക്കാൻ പ്രദേശവാസികളായ ഒരു പറ്റം യുവാക്കൾ ശ്രമിച്ചെങ്കിലും ഭയപ്പാടോടെ നായ ഓടി രക്ഷപ്പെടുകയാണ് ചെയ്യുന്നത്.ഈ തൊളള് കുടുങ്ങിയ തിൽ നിന്നും ഉണ്ടായ മുറിവിൽ കൂടി രക്തം ഒഴുകുന്നു ണ്ട്.ഭക്ഷണവും വെള്ളവും പോലും കഴിക്കാൻ സാധിക്കാതെ ഓടുകയാണ് ചെയ്യുന്നതെന്ന് നാട്ടുകാർ പറയുന്നു.
ആൾക്കാരുടെ ശ്രദ്ധ യിൽ പെടാത്ത സ്ഥലങ്ങളിലും,വീടുകളിലും ഭക്ഷണത്തിനായി പാത്രങ്ങളിൽ പരതുന്നത് നാട്ടുകാർ ക്ക് ആശങ്ക യുളവാക്കുന്നു.സ്കൂളിലും മദ്രസകളിലും പോവുന്ന കുട്ടികൾ,പത്രം വിതരണക്കാർ, ടാപ്പിംഗ് തൊഴിലാളി കൾ തുടങ്ങി യവരെ അക്രമിച്ചേക്കുമെന്നും പ്രദേശം വാസികൾ ഭയപ്പെടുന്നു.ഈ അവസ്ഥ യിൽ നായക്ക് പേ ബാധ സാധ്യത യും നാട്ടുകാർ ഭയപ്പെടുന്നു.
നായയെ പിടികൂടാൻ വനം വകുപ്പ് അധികൃതരുടെ സഹായം തേടിയിരുന്നെങ്കിലം അനുകൂല നിലപാട് സ്വീകരിച്ചില്ലെന്നാരോപണവും ഉയരുന്നു.ഇതിനെ തുടർന്ന് നായയെ പിടികൂടാൻ ആവശ്യപ്പെട്ടു നിവേദനം നൽകാനൊരുങ്ങുകയാണ് വാർഡ് മെമ്പർ സാജിത ഇസ്മയിൽ .
Tags:
POONOOR