Trending

നിർമാണത്തിലിരിക്കുന്ന ഫ്ലാറ്റിനകത്ത് പരിക്കേറ്റ നിലയിൽ കാണപ്പെട്ട തച്ചംപൊയിൽ സ്വദേശി ദേവദാസൻ മരണപ്പെട്ടു.

താമരശ്ശേരി: നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ പരിക്കേറ്റ നിലയിൽ കാണപ്പെട്ട മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന.താമരശ്ശേരി തച്ചംപൊയിൽ കൊല്ലരുകണ്ടി ദേവദാസൻ (48) ആണ് മരണപ്പെട്ടത്.അഞ്ച് ദിവസമായി അബോധാവസ്ഥയിലായിരുന്നു.

പരേതനായ ബാലന്റെയും സുശീലയുടെയും മകനാണ്. 
ഭാര്യ: സിന്ധു
മക്കൾ: ഋതുദേവ്, ദേവനന്ദ. 
സഹോദരങ്ങൾ: മനോജ് കുമാർ, സുധീർകുമാർ, ശ്രീജ

കഴിഞ്ഞ ഇരുപത്തിമൂന്നാം തിയ്യതി രാത്രിയാണ് ഫ്ലാറ്റിൽ നിന്നും ബഹളം കേട്ടതും പിന്നീട് കൂടെ യുണ്ടായിരുന്ന രണ്ടു പേർ ആബുലൻസിനായി പുറത്തെത്തിയതും.തലക്ക് മാരകമായി പരിക്കേറ്റ പരിക്കേറ്റ ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ശസ്ത്രകിയക്ക് വിധേയനാക്കിയിരുന്നു, അഞ്ച് ദിവസം പിന്നിട്ടിട്ടും ബോധം വന്നിരുന്നില്ല.

ഫ്ലാറ്റിനു മുകളിൽ കൂട്ടം ചേർന്ന് മദ്യപിച്ച ശേഷമാണ് പരിക്കേറ്റത്.ഗോവണി പടിയിൽ നിന്നും വീണണ് പരിക്കേറ്റതെന്നാണ് കൂടെയുണ്ടായിരുന്നവർ പറഞ്ഞിരുന്നവർ നാട്ടുകാരോട് പറഞ്ഞിരുന്നത്, എന്നാൽ അതിൻ്റെ ലക്ഷണമൊന്നും  അവിടെ ഉണ്ടായിരുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

ഫ്ലാറ്റ് വിൽപന നടത്തുന്നുണ്ടെന്ന് അറിഞ്ഞ് കാണിക്കാനായാണ് ഞങ്ങൾ രാത്രി ഇവിടെയെത്തിയതെന്നായിരുന്നു കൂടെയുണ്ടായിരുന്നവരുടെ വിശദീകരണം, എന്നാൽ തൻ്റെ കെട്ടിടം വിൽപ്പനക്ക് വെച്ചിട്ടില്ലെന്ന് കെട്ടിടമുടമ വ്യക്തമാക്കിയിരുന്നു.ദേവദാസന് പരിക്കേറ്റത് സംബന്ധിച്ച് ദുരൂഹത തുടരുകയാണ്, പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി.
Previous Post Next Post
3/TECH/col-right