കൊളത്തറ: ആത്മവിദ്യാസംഘം യു.പി.സ്കൂളിലെ വിദ്യാർത്ഥികൾ റഷ്യ - യുക്രയിൻ യുദ്ധത്തിനെതിരായി പ്രതിഷേധിക്കുകയും, യുദ്ധത്തിൽ ദുരന്ത മനുഭവിക്കുന്ന കുട്ടികളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. പ്ലകാർഡുകളും, മുദ്രാവാക്യങ്ങളുമായാണ് കുട്ടികൾ തെരുവിൽ പ്രതിഷേധം തീർത്തത്.
ഹെഡ് ടീച്ചർ ചാർജ് ഷർമിള കെ നായർ, സുനിൽ എൻ.പി.,മുജീബ് കൈപ്പാക്കിൽ, കിരൺ ലാൽ എം.ബി,അജീഷ് പി.എന്നീഅധ്യാപകരും
ബത്തുൽ ഫാത്തിമ, കെ. സൂര്യദേവ് എന്നീ വിദ്യാർത്ഥികളും നേതൃത്വം നൽകി. എൻ.വി.മുരളി യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
നേരത്തെ സ്വീഡനിലെ ഗ്രറ്റ ത്യൂൻബർഗിൻ്റെ നേതൃത്വത്തിൽ പരിസ്ഥിതി സംരക്ഷണത്തിനായി നടത്തിയ സമരങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചും കൊളത്തറ ആത്മവിദ്യാ സംഘം യു.പി.സ്കൂളിലെ കുട്ടികൾ തെരുവിലിറങ്ങിയിരുന്നു.
Tags:
EDUCATION