Trending

കൊടുവള്ളി നിയോജക മണ്ഡലം സമഗ്ര വികസന റിപ്പോർട്ട് തയ്യാറാക്കും:എംഡിഎഫ്.

കൊടുവള്ളി നിയോജക മണ്ഡലത്തിലെ കൊടുവള്ളി മുൻസിപ്പാലിറ്റിയിലെയും
ആറ് പഞ്ചായത്തുകളിലും ഏറ്റവും പ്രധാന്യമുള്ളതും ദീർഘകാലമായി ജനകീയ ആവശ്യമായി ഉയർന്ന് വന്ന വിഷയങ്ങളും മറ്റ് ജനകീയ ആവശ്യങ്ങളും ഉൾപ്പെടുത്തി സമഗ്ര വികസന രേഖ തയ്യാറാക്കി സ്ഥലം എംപി ക്കും എംഎൽഎ ക്കും ത്രിതല പഞ്ചായത്തുകൾക്കും സമർപ്പിക്കും.

പഞ്ചാത്തല വികസനം, സമഗ്ര വിദ്യാഭ്യാസ വികസനം, ടൂറിസം വികസനം എന്നീ മേഖലയിലാണ് റിപ്പോർട്ട് തയ്യാറാക്കുക. അതിനായി എം പി യുടെയും എംഎൽഎ യുടെയും സാന്നിദ്യത്തിൽ ത്രിതല പഞ്ചായത്ത് അദ്ധ്യക്ഷൻമാരുടെയും അംഗങ്ങളുടെയും 
സെമിനാർ വിളിച്ച് ചേർക്കും.

തുടന്ന് വികസന രേഖ പ്രധാന്യമനുസരിച്ച് നടപ്പിലാകുന്നതിന് തുടർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ  മലബാർ ഡവലെപ്പ്മെൻ്റ് ഫോറം കൊടുവള്ളി  ചാപ്റ്റർ എക്സികൂട്ടിവ് യോഗം തിരുമാനിച്ചു.

എംഡിഎഫ് ചാപ്റ്റർ പ്രസിഡന്റ് ഹാഫിസ് റഹ്മാൻ അദ്ധ്യക്ഷത വഹിച്ച യോഗം എം.ഡി.എഫ് സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഫ്രിഡാ പോൾ ഉദ്ഘാടനം ചെയ്തു.

എം.ഡി ഫ് ജന.സെക്രട്ടറി അബ്ദുറഹിമാൻ ഇടക്കുനി വികസന രൂപരേഖ അവതരിപ്പിച്ചു. സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഫസ് ല ബാനു പി.കെ, സെൻട്രൽ കൗൺസിൽ അംഗം മാർഗരറ്റ് ബോബി, ചാപ്റ്റർ ഭാരവാഹികളായ സലിം നെച്ചൂളി, അനീസ് റഹ്മാൻ, ഷംസീർ എടവലം എന്നിവർ പ്രസംഗിച്ചു.

സമഗ്ര റിപ്പോർട്ട് തയ്യാറാക്കുന്ന തിന് മുന്നോടിയായി മുൻസിപ്പാലിറ്റിയിലും മറ്റ് ഗ്രാമപഞ്ചായത്തുകളിലും പ്രത്യേകം യോഗം ചേരും. മാർച്ച് 11ന് താമരശ്ശേരി വ്യാപാരഭവനിൽ ചേരുന്ന പഞ്ചായത്ത് തല പ്രതിനിധികളുടെ യോഗം സമഗ്ര വികസനരേഖ ചർച്ച ചെയ്യും.

യോഗത്തിൽ ചാപ്റ്റർ ജനറൽ സെക്രട്ടറി നൗഷാദ് ചെമ്പറ സ്വാഗതവും ഓർഗനൈസീംഗ് സെക്രട്ടറി ജ്യോതി ജി നായർ നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right