Trending

ടാപ്പിംഗ് തൊഴിലാളിയെ ആക്രമിച്ച കാട്ടുപന്നിയെ വെടിവെച്ചു കൊന്നു.

താമരശേരി:ടാപ്പിംഗ് തൊഴിലാളിയെ കാട്ടുപന്നിആക്രമിച്ചു.ആക്രമിച്ച പന്നിയെ വെടിവെച്ചു കൊന്നു.കട്ടിപ്പാറ ഗ്രാമ പഞ്ചായത്തിലെ കന്നൂട്ടിപ്പാറ പെരിങ്ങോട് അബ്ദുള്ള അയ്യരുടെ റബ്ബർ തോട്ടത്തിൽ  റബ്ബർ പാൽ ശേഖരിക്കുകയായിരുന്ന ബഷിർ മോൻ പെരിങ്ങോടിനെരാണ് കാട്ടു പന്നി ആക്രമിച്ചത്.

ഇന്നലെ രാവിലെ പത്തിനാണ് അടുത്ത സ്ഥലത്ത് നിന്നും ഓടിയെത്തിയ പന്നി ആക്രമിച്ചത്. ബഹളം കേട്ട്  സമീപ റബ്ബർ തോട്ടത്തിൽ ഉണ്ടായിരുന്നവർ ഓടിയെത്തി ബഷീർ മോനെ രക്ഷപ്പെടത്തി.തുടർന്ന് റബ്ബർ തോട്ടത്തിലെ കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന കാട്ടുപന്നിയെ വനം വകുപ്പിൻ്റെ എം.പാനൽ ലിസ്റ്റിൽപ്പെട്ട കുന്നുംപുറത്ത് തങ്കച്ചൻ വെടിവെച്ച് കൊന്നു.ഉദ്ദേശം എൺപത് കിലോ തൂക്കം ഉള്ള പന്നിയെയാണ് വെടിവെച്ച് കൊന്നത്.

പുതുപ്പാടി ഫോറസ്റ്റ് സെക് ക്ഷൻ ഉദ്യോഗസ്ഥർ,കന്നൂട്ടിപ്പാറ വാർഡ് മെമ്പർ.എ.കെ.അബുബക്കർക്കുട്ടി. സംയുക്ത കർഷക കൂട്ടായ്മ ഭാരവാഹികളായ കെ.വി.സെബാസ്റ്റ്യൻ,
എ. കെ.കുഞ്ഞിമരക്കാർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ തുടർ നടപടികൾക്ക്‌ ശേഷം ജഡം മറവ് ചെയ്തു.
Previous Post Next Post
3/TECH/col-right