Trending

ടീച്ചറെ അക്ഷരഹാരമണിയിച്ച് മാതൃഭാഷാ ദിനം.

പൂനൂർ: മലയാളം ടീച്ചറെ അക്ഷരഹാരമണിയിച്ചു കൊണ്ടാണ് കാന്തപുരം ജി.എൽ.പി.സ്കൂളിലെ കുരുന്നുകൾ മാതൃഭാഷാ ദിനമാഘോഷിച്ചത്.

സ്കൂൾ അസംബ്ലിയിൽ വെച്ചു നടന്ന ചടങ്ങിൽ മുഴുവൻ കുട്ടികളും മാതൃഭാഷാ പ്രതിജ്ഞയെടുത്തു. കൂടാതെ വായനാ മത്സരവും സാഹിത്യ ക്വിസ് മത്സരവും സംഘടിപ്പിച്ചിരുന്നു.

ദീർഘ കാലത്തിനു ശേഷം മുഴുവൻ കുട്ടികളും ഒന്നിച്ച് സ്കൂളിലെത്തിയത് ആഹ്ലാദത്തോടെയാണ്. ഹെഡ്മാസ്റ്റർ എൻ.കെ.മുഹമ്മദ്, പി.ടി.എ പ്രസിഡണ്ട് നവാസ് മേപ്പാട്ട്, അധ്യാപികമാർ, പി.ടി.എ അംഗങ്ങൾ മുതലായവർ കുട്ടികളെ വരവേറ്റു.
Previous Post Next Post
3/TECH/col-right