Trending

സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസ്സിംങ് ഔട്ട് പരേഡ്

പുതുപ്പാടി:പുതുപ്പാടി ഗവ: ഹൈസ്ക്കൂളിലെ 2021 - 22 ബാച്ച് സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസ്സിംങ് ഔട്ട് പരേഡ് ആഘോഷമായി നടത്തി. മാതൃകാപരമായ പ്രവർത്തനങ്ങളിൽക്കൂടി വ്യക്തിത്വ വികസനവും, സഹജീവി സ്നേഹവും അതുവഴി സാമൂഹിക നന്മയും ചെയ്യുവാൻ പ്രാപ്തരാക്കുക എന്നതായിരുന്നു യൂണിറ്റിന്റെ ലക്ഷ്യം.

താമരശ്ശേരി പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ലളിത കേഡറ്റുകളുടെ സല്യൂട്ട് സ്വീകരിച്ചു. പ്രസ്തുത ചടങ്ങിൽ സ്കൂളിലെ പ്രധാനാധ്യാപകൻ ശ്യാം കുമർ സാർ, സീനിയർ അസിസ്റ്റന്റ് ശ്രീമതി ടീച്ചർ , മജീദ് , ഡ്രിൽ ഇസ്ട്രക്ടർ  മണിലാൽ സി പി ഒ ഷാജി  , അജില ടീച്ചർ സ്കൂൾ പി ടി എ പ്രസിഡന്റ്  ശിഹാബ് അടിവാരം , എസ് പി സി പി ടി എ പ്രസിഡന്റ് ഷൈനി തുടങ്ങിയവർ പങ്കെടുത്തു .
Previous Post Next Post
3/TECH/col-right