ഇയ്യാട്: പത്ത് ദിവസം മുമ്പ് വിവാഹിതയായ നവവധുവിനെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊടുവള്ളി മാനിപുരം കാവില്‍ സ്വദേശിനി മുണ്ടേം പുറത്ത് പരേതനായ സുനില്‍ കുമാറിന്‍റെയും ജിഷിയുടെയും മകള്‍ തേജ ലക്ഷ്മിയെ (18)യാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭര്‍ത്താവ് ഇയ്യാട് സ്വദേശി നീറ്റോറ ചാലില്‍ ജിനു കൃഷ്ണന്‍റെ വീട്ടിലെ കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടത്. ശനിയാഴ്ച രാവിലെ തേജ ലക്ഷ്മി അനങ്ങുന്നില്ലെന്ന് ഭര്‍ത്താവ് ജിനു പറയുമ്ബോഴാണ് സംഭവം വീട്ടുകാര് അറിയുന്നത്. വീട്ടുകാര്‍ മുറിയിലെത്തിയപ്പോള്‍ തേജ ലക്ഷ്മി കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു. ജനല്‍ കമ്ബിയില്‍ തുണി കുരുക്കിട്ട് കെട്ടിയിരുന്നു
ഫെബ്രവരി ഒമ്ബതിന് കോഴിക്കോട് ആര്യസമാജത്തില്‍ വെച്ചാണ് ഇരുവരും വിവാഹിതരായതെന്ന് ബന്ധുക്കള്‍ പറയുന്നു. തേജ ലക്ഷ്മി ഓമശ്ശേരിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ലാബ് കോഴ്സിന് ചേര്‍ന്നിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
Tags:
OBITUARY