Trending

പളളികളിലും സർക്കാർ ഓഫീസുകളിലും ഷോർട്സ് വസ്ത്രങ്ങൾ ധരിച്ച് പ്രവേശിക്കരുത്:, നിരോധനം ഏർപ്പെടുത്തി സൗദി അറേബ്യ

റിയാദ്: സൗദിയിൽ ഷോര്‍ട്‌സ് വസ്ത്രങ്ങൾ ധരിച്ച്‌ മസ്ജിദുകളിലും സര്‍ക്കാര്‍ ഓഫീസുകളിലും പ്രവേശിച്ചാല്‍ ഇനി മുതല്‍ 250 റിയാല്‍ മുതല്‍ 500 റിയാല്‍ വരെ പിഴ ലഭിക്കും.
ഇതുമായി ബന്ധപ്പെട്ട് പൊതുഅഭിരുചി സംരക്ഷണ നിയമാവലിയില്‍ ആഭ്യന്തര മന്ത്രി ഭേദഗതി അംഗീകരിച്ചു.

നേരത്തെ പൊതുഅഭിരുചിയുമായി ബന്ധപ്പെട്ട 19 നിയമ ലംഘനങ്ങളും അവക്കുള്ള പിഴകളുമാണ് നിയമാവലിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. മസ്ജിദുകളിലും സര്‍ക്കാര്‍ ഓഫീസുകളിലും ഷോര്‍ട്‌സ് ധരിച്ച്‌ പ്രവേശിക്കുന്നത് കൂടി ഉള്‍പ്പെടുത്തിയതോടെ പൊതുഅഭിരുചിയുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങള്‍ 20 ആയി.
മസ്ജിദുകള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പുറത്ത് പൊതുസ്ഥലങ്ങളില്‍ ഷോര്‍ട്‌സ് ധരിക്കുന്നത് പിഴ ലഭിക്കുന്ന നിയമ ലംഘനമല്ല. പൊതുഅഭിരുചി സംരക്ഷണ നിയമാവലി 2019 നവംബറിലാണ് ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സൗദ് രാജകുമാരന്റെ അംഗീകാരത്തോടെ പ്രാബല്യത്തില്‍വന്നത്.

നിയമാവലിയില്‍ നിര്‍ണയിച്ച നിയമ ലംഘനങ്ങള്‍ക്ക് 50 റിയാല്‍ മുതല്‍ 6,000 റിയാല്‍ വരെ പിഴ ലഭിക്കും. ജനവാസ കേന്ദ്രങ്ങളില്‍ ഉച്ചത്തില്‍ സംഗീതം വെക്കല്‍, വളര്‍ത്തുമൃഗങ്ങളുടെ മാലിന്യങ്ങള്‍ നീക്കം ചെയ്യാതിരിക്കല്‍, സഭ്യതക്ക് നിരക്കാത്ത വസ്ത്രങ്ങള്‍ ധരിക്കല്‍, അസഭ്യമായ പെരുമാറ്റം എന്നിവയെല്ലാം നിയമാവലി അനുസരിച്ച്‌ പിഴ ലഭിക്കുന്ന നിയമ ലംഘനങ്ങളാണ്
Previous Post Next Post
3/TECH/col-right