Trending

അജ്ഞാതജീവി ആടുകളെ കടിച്ചു കൊന്നു.

താമരശ്ശേരി:കട്ടിപ്പാറ കല്ലുള്ളതോട് കമ്പിട്ടവളപ്പിൽ അശോകന്റെ നാല് ആടുകളെയാണ് അജ്ഞാതജീവി കടിച്ചുകൊന്നത്. ശനിയാഴ്ച വൈകിട്ടോടെ, മേയാൻ വിട്ട ആടുകളെ കഴുത്തിലും മറ്റ്‌ ശരീരഭാഗങ്ങളിലും മാരകമായ മുറിവുകളോടെ കണ്ടെത്തുകയായിരുന്നു.

കാക്കണഞ്ചേരി ഭാഗത്തെ ഫോറസ്റ്റ് ഉദ്യോഗസ്ഥരാണ് ആടുകളുടെ ജഡം കണ്ടെത്തിയത്. ചെന്നായ്ക്കളുടെ കടിയേറ്റാണ് ആടുകൾ ചത്തതെന്ന് നാട്ടുകാർ അഭിപ്രായപ്പെട്ടു.

2019 ഇൽ മൃഗസംരക്ഷണ വകുപ്പിൽനിന്നും കട്ടിപ്പാറ പഞ്ചായത്തുവഴി ലഭിച്ച ആടുകളായിരുന്നു ഇവ. ഇതുസംബന്ധിച്ച് ബന്ധപ്പെട്ട ഇടങ്ങളിൽ പരാതി നൽകിയിട്ടുണ്ട്.


Previous Post Next Post
3/TECH/col-right