കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് 12-ാം വാർഡിൽ 2021-22 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച കാവിലുമ്മാരം - പുത്തലത്ത് പറമ്പ് റോഡിന്റെ ഉദ്ഘാടനം വാർഡ് വികസന സമിതി അംഗം കെ. അരുൺ കുമാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് മെമ്പർ നസീമജമാലുദ്ദീൻ നിർവ്വഹിച്ചു.
4,50,000 രൂപ വകയിരുത്തിയാണ് പ്രവ്യത്തി നടത്തിയത്. ഈ പ്രവ്യത്തി നടത്തിയതോട് കൂടി ആശാരിക്കൽ ദേവീക്ഷേത്രത്തിന്റെ മുമ്പിലുള്ള വെള്ള കെട്ടിന് ശാശ്വത പരിഹാരമാവുന്നതാണ്.
യോഗത്തിൽ പങ്കജാക്ഷൻ, റാസിഖ് കോരോത്ത്, കോയാമുട്ടി മാസ്റ്റർ, സുനീശ് ഇല്ലത്ത്, സത്യൻ സി.പി,മുഹമ്മദ് ബഷീർ.ടി.പി, സുരേഷ് കെ.കെ.,പൗഷി കൃഷ്ണരാജ്, പ്രദീപ് കുന്നുമ്മൽ എന്നിവർ സംസാരിച്ചു.
Tags:
ELETTIL NEWS