എളേറ്റിൽ: ദീർഘകാല സേവനത്തിനു ശേഷം എളേറ്റിൽ ജി.എം.യു.പി സ്കൂളിൽ നിന്നും വിരമിക്കുന്ന അധ്യാപകരായ കെ.അബ്ദുൾ ലത്തീഫ് , ഒ.പി. കോയ എന്നിവർ ചേർന്ന് പ്രൈമറി വിഭാഗം കുട്ടികൾക്കായി ഒരു സ്ലൈഡർ സമ്മാനിച്ചു.സ്ലൈഡറിൻ്റെ പരിധിയിൽ ഇൻറർലോക്ക് കട്ടകൾ വിരിക്കുകയും ഉൾവശം പുൽത്തകിടി വിരിക്കുകയും ചെയ്തു. ഏകദേശം 50000/- രൂപ ചെലവിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്.
സ്കൂളിന് സമർപ്പിക്കുന്ന ചടങ്ങ് കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നസ്റി.പി.പി ഉദ്ഘാടനം നിർവ്വഹിച്ചു.വാർഡ് മെമ്പർ സജിത അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ എം.വി.അനിൽകുമാർ, PTA പ്രസിഡൻ്റ് റജ്ന. കെ.പി, S.M.C ചെയർമാൻ വിനോദ്, മുൻ ഹെഡ്മാസ്റ്റർ എം.അബ്ദുൾ ഷുക്കൂർ, കെ.സുലൈമാൻ, എൻ.പി.മുഹമ്മദ്, മുഹമ്മദ് ഫിദൽ.വി.കെ, കെ.അബ്ദുൾ ലത്തീഫ് ,ഒ.പി കോയ എന്നിവർ സംസാരിച്ചു.M.Tഅബ്ദുൾ സലീം നന്ദി രേഖപ്പെടുത്തി.
Tags:
EDUCATION