നരിക്കുനി:ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ 2022 ഫെബ്രുവരി 21 മുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. ജോലിക്ക് പോവുന്നവരുള്‍പ്പെടെ
രാവിലെ അങ്ങാടിയില്‍ പാര്‍ക്ക് ചെയ്ത് പോവുന്ന വാഹനങ്ങളുടെ പേരില്‍ കര്‍ശ നടപടി സ്വീകരിക്കും.
നിയന്ത്രണ ഭാഗങ്ങളിലുള്ള കടകളില്‍ സാധനങ്ങള്‍ വാങ്ങാന്‍ ബൈക്കുമായിവരുന്നവര്‍ 10 മിനുട്ടില്‍ കൂടുതല്‍ സമയം പാര്‍ക്ക് ചെയ്യരുത്. ബസ്സുകള്‍ സ്റ്റാന്റില്‍ നിന്ന് എടുത്താല്‍ അടുത്ത സ്റ്റോപ്പില്‍ നിന്നല്ലാതെ ആളെ കയറ്റരുത്.
രാവിലെ 8 മണി മുതല്‍ രാത്രി 8 മണി വരെ ബസ്റ്റാന്റിനകത്ത് 30 മിനുട്ടില്‍ കൂടുതല്‍ ബസ്സുകള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല. ബസ്റ്റാന്റിനകത്ത് ടു വീലര്‍ അടക്കം മറ്റ് സ്വകാര്യ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടുള്ളതല്ല.
നന്മണ്ട റോഡില്‍ ഹൈസ്‌കൂള്‍ വരെ റോഡില്‍ വച്ച് വാഹനങ്ങള്‍ റിപ്പയര്‍ ചെയ്യാനും ദീര്‍ഘ സമയം പാര്‍ക്ക് ചെയ്യാനും പാടില്ല. പൂനൂര്‍ റോഡ് ജംഗ്ഷന്‍ മുതല്‍ ബസ്റ്റാന്റ് വരെയും, നന്മണ്ട റോഡില്‍ ഓട്ടോ സ്റ്റാന്റ് മുതല്‍ പടനിലം റോഡ് ജംഗ്ഷന്‍ വരെയും, കൊടുവള്ളി റോഡില്‍ ഓപ്പണ്‍ ക്ലിനിക്ക് വരെയും, കുമാരസ്വാമി റോഡില്‍ ജംഗ്ഷന്‍ മുതല്‍ തൗഫീഖ് വരെയും നന്മണ്ട റോഡില്‍ പള്ളിയറ കോട്ടയുടെ ഭാഗത്തും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല.
ടൗണില്‍ റോഡുകളുടെ ഇരുവശത്തും വച്ച് വാഹനങ്ങളില്‍ അനധികൃത കച്ചവടം നടത്തുന്നതും നിരോധിച്ചിട്ടുണ്ട്.
0 Comments