എളേറ്റിൽ :കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന അധ്യക്ഷൻ ടി. നസറുദ്ദീൻ വിയോഗത്തിൽ എളേറ്റിൽ മർച്ചന്റ് അസോസിയേഷൻ എളേറ്റിൽ ടൗണിൽ അനുശോചന യോഗം ചേർന്നു.
വിവിധ രാഷ്ട്രീയ സാംസ്കാരിക സാമൂഹിക പൊതുമേഖലയിലെ നിരവധി പേർ നസറുദ്ദീൻ സാഹിബിന്റെ മൂന്നര പതിറ്റാണ്ട് കാലത്തെ വ്യാപാരി സമൂഹത്തിന് ചെയ്ത സേവനങ്ങളെയും നേതൃപാടവം ത്തെയും അനുസ്മരിച്ചു.
വ്യാപാര സമൂഹത്തിന് മാത്രമല്ല കേരളീയ പൊതു സമൂഹത്തിന് മുഴുവൻ നസറുദ്ദീൻ സാഹിബിന്റെ സേവനങ്ങൾ വിലപ്പെട്ടതായിരുന്നു വെന്നും ഈ വിയോഗം തീരാ നഷ്ടമാണെന്നും യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
യൂണിറ്റ് പ്രസിഡണ്ട് TP ഖാദർ ഹാജിയുടെ നേതൃത്വത്തിൽ ചേർന്ന അനുസ്മരണ യോഗം കിഴക്കോത് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് VK അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു .ജില്ലാ KVVES വൈസ് പ്രസിഡന്റ് അഷ്‌റഫ് മൂത്തേടത് ,MA ഗഫൂർ IUML ,കെ എം ആഷിഖ് റഹ്മാൻ CPM, CT ഭരതൻ മാസ്റ്റർ INC,ഗിരീഷ് CPI, അനിൽകുമാർ BJP,MS മുഹമ്മദ് INL ,കബീർ മാസ്റ്റർ SYS,KP അഹമ്മദ് കുട്ടി മാസ്റ്റർ NCP,അബൂബക്കർ SDPI,പഞ്ചായത്ത് മെമ്പർ മുഹമ്മദലി ,സമദ് വട്ടോളി എന്നിവർ സംസാരിച്ചു .
യൂണിറ്റ് ജനറൽ സെക്രട്ടറി PT നാസർ സ്വാഗതവും ,യൂത്ത് ജില്ലാ സെക്രട്ടറി ഷംസുദ്ധീൻ എളേറ്റിൽ,അനുസ്മരണ പ്രഭാഷണവും യൂത്ത് വിങ് യൂണിറ്റ് പ്രസിഡന്റ് ഹക്കീം നന്ദിയും പറഞ്ഞു
Tags:
ELETTIL NEWS