നരിക്കുനി: ബൈത്തുല്‍ ഇസ്സ കോളേജ് കമ്പ്യൂട്ടര്‍ സയന്‍സ് ഡിപ്പാര്‍ട്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ സൈബര്‍ പന്‍ക് ഐ ടി എക്‌സ്‌പോ സംഘടിപ്പിച്ചു. കോഴിക്കോട് സൈബര്‍ പാര്‍ക്ക് ജനറല്‍ മാനേജര്‍ വിവേക് നായര്‍ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പള്‍ പ്രൊഫ. എന്‍.അബ്ദുറഹ്‌മാന്‍ അധ്യക്ഷനായിരുന്നു.
അസി. പ്രൊഫ. എം.എ.സിദ്ധീഖ് മുഖ്യ പ്രഭാഷണം നടത്തി. വിപ്ലവദാസ്, ജഫ്‌സീറ, ദിവ്യ.ഡി.ടി, ഷമീം തുടങ്ങിയവര്‍ സംസാരിച്ചു. എക്‌സ്‌പോയുടെ ഭാഗമായി സെമിനാര്‍, ക്വിസ് മത്സരം, വിവിധ ജനറേഷന്‍ കമ്പ്യൂട്ടറുകളുടെ പ്രദര്‍ശനം, ഗെയിമിംഗ് എന്നിവ നടത്തി.
ഇതോടനുബന്ധിച്ച് നടത്തിയ ഇന്റര്‍ കോളേജിയേറ്റ് സ്‌പോട്ട് കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ് മത്സരത്തില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള മുപ്പതോളം കോളേജുകള്‍ പങ്കെടുത്തു. മത്സരത്തില്‍ ഐ എച്ച് ആര്‍ ഡി കോളേജിലെ ആല്‍ബര്‍ട്ട് ആന്റണി ഒന്നാം സ്ഥാനവും കെ.എം.ഒ കോളേജിലെ മുഹമ്മദ് റാഷിദ് രണ്ടാം സ്ഥാനവും നേടി.
Tags:
EDUCATION