Trending

"അക്ഷരവീട് '' പദ്ധതി ആരംഭിച്ചു.

കാന്തപുരം: കാന്തപുരം ജി.എൽ.പി.സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളുടെയും വീടുകളിൽ ഹോം ലൈബ്രറി ഒരുക്കുന്നതിനായി 'അക്ഷര വീട്' പദ്ധതി ആരംഭിച്ചു. വിദ്യാ ലയത്തിൻ്റെ നൂറാംവാർഷികത്തിൻ്റെ മുന്നോടിയായി 100 ഇന പരിപാടികൾ നടപ്പാക്കുവാൻ തീരുമാനിച്ചതിൻ്റെ ഭാഗമായിട്ടാണ് ഇതിന് തുടക്കം കുറിച്ചത്.

രണ്ട് വിദ്യാർത്ഥികളുടെ വീടുകളിലായി നടന്ന ചടങ്ങിൽ പത്രപ്രവർത്തകനും എഴുത്തുകാരനുമായ അഹമ്മദ് കുട്ടി ഉണ്ണികുളവും, ഉണ്ണികുളം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അബ്ദുല്ല മാസ്റ്ററും ഉദ്ഘാടന കർമ്മം നിർവഹിച്ചു.മുഹമ്മദ് ഫൈസൽ, അസ്മി തുഫൈൽ എന്നീ വിദ്യാർത്ഥികളുടെ വീടുകളിലാണ് ഇന്ന് ലൈബ്രറികൾ തുറക്കപ്പെട്ടത്.

പി.ടി.എ.വൈസ് പ്രസിഡണ്ട് റിയാസ്,മുൻ പ്രധാനധ്യാപിക  കദീജ, ആർഷി,സേതുമാധവൻ എന്നിവർ ആശംസ അർപ്പിച്ചു. പ്രധാനധ്യാപകൻ എൻ കെ മുഹമ്മദ് സ്വാഗതവും, സ്റ്റാഫ്‌ സെക്രട്ടറി സൈനബ എൻ.കെ.എം നന്ദിയും രേഖപ്പെടുത്തി.
Previous Post Next Post
3/TECH/col-right