കോഴിക്കോട്: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് കീഴിലുള്ള അല്‍ബിര്‍റ് സ്‌കൂളുകളിലെ പ്രീ പ്രൈമറി, പ്രൈമറി വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച അല്‍ബിര്‍റ് കിഡ്‌സ് ഫെസ്റ്റിലെ വിജയികള്‍ക്കുള്ള സമ്മാന ദാനം ഇന്ന് (10-02-2022) രാവിലെ 10 മണിക്ക് അല്‍ബിര്‍റ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസില്‍ വെച്ച് നടക്കും.
ഓരോ സോണുകളില്‍ നിന്നും ഓവറോള്‍ ചാമ്പ്യന്‍, ഫസ്റ്റ് റണ്ണറപ്പ്്, സെക്കന്റ് റണ്ണറപ്പ് എന്നീ സ്ഥാനങ്ങള്‍ നേടിയ സ്ഥാപനങ്ങള്‍ക്കും കലാതിലകം, കലാ പ്രതിഭ എന്നിവ നേടിയ വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ക്കുമുള്ള സമ്മാന ദാനവും സര്‍ട്ടിഫിക്കറ്റ് വിതരണവുമാണ് നാളെ സംഘടിപ്പിക്കുന്നത്.
ചടങ്ങ് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും.
PROGRAMME LIVE LINK:
അല്‍ബിര്‍റ് കണ്‍വീനര്‍ കെ ഉമര്‍ ഫൈസി മുക്കം, ഡോ. ബഹാദ്ദീന്‍ മുഹമ്മദ് നദ്‌വി, ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, മൊയ്തീന്‍ ഫൈസി പുത്തനഴി, എം.സി മായിന്‍ ഹാജി, ഇസ്മായില്‍ കുഞ്ഞുഹാജി മാന്നാര്‍, കെ. മോയിന്‍ കുട്ടി മാസ്റ്റര്‍, കെ.പി മുഹമ്മദ്, ഡോ. ഇസ്മായില്‍ മുജദ്ദിദ്ദി, ഫൈസല്‍ ഹുദവി, മൊയ്തു മാസ്റ്റര്‍ വാണിമേല്‍, ഡോ. മുനീര്‍ എടച്ചേരി തുടങ്ങിയവര്‍ സംബന്ധിക്കും.
വിജയികളായ സ്ഥാപനങ്ങളുടെ പ്രതിനിധികളും കലാപ്രതിഭ, കലാതിലകം നേടിയ വിദ്യാര്‍ത്ഥികളും സ്ഥാപന പ്രതിനിധികളും 10 മണിക്ക് തന്നെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസില്‍ എത്തിച്ചേരണമെന്ന് അഡ്മിനിസ്‌ട്രേറ്റീവ് ഡയക്ടര്‍ അറിയിച്ചു.
Tags:
EDUCATION