സംസ്ഥാനത്തെ കൊവിഡ് പരിശോധനകള്‍ക്കും പി.പി.ഇ. കിറ്റ്, എന്‍ 95 മാസ്‌ക് തുടങ്ങിയ സുരക്ഷാ സാമഗ്രികള്‍ക്കും നിരക്ക് പുന:ക്രമീകരിച്ച് ഉത്തരവിട്ടതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ആര്‍ടിപിസിആര്‍ 300 രൂപ, ആന്റിജന് 100 രൂപ, എക്‌സ്‌പെര്‍ട്ട് നാറ്റ് 2,350 രൂപ, ട്രൂനാറ്റ് 1225 രൂപ, ആര്‍ടി ലാമ്പ് 1025 രൂപ എന്നിങ്ങനെയാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. എല്ലാ ചാര്‍ജുകളും ഉള്‍പ്പെടെയുള്ള നിരക്കാണിത്.
പിപിഇ കിറ്റ് ഒരു യൂണിറ്റിന് എക്‌സ്.എല്‍. സൈസിന് 154 രൂപയും ഡബിള്‍ എക്‌സ്.എല്‍. സൈസിന് 156 രൂപയുമാണ് ഏറ്റവും കുറഞ്ഞ തുക. എക്‌സ്.എല്‍., ഡബിള്‍ എക്‌സ്.എല്‍. സൈസിന് ഉയര്‍ന്ന തുക 175 രൂപയാണ്. എന്‍ 95 മാസ്‌ക് ഒരെണ്ണത്തിന് കുറഞ്ഞ തുക 5.50 രൂപയും ഉയര്‍ന്ന തുക 15 രൂപയുമാണ്. അമിത ചാര്‍ജ് ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി.
ആര്‍ടിപിസിആര്‍ 500 രൂപ, ആന്റിജന് 300 രൂപ, എക്‌സ്‌പെര്‍ട്ട് നാറ്റ് 2500 രൂപ, ട്രൂനാറ്റ് 1500 രൂപ, ആര്‍ടി ലാമ്പ് 1150 രൂപ എന്നിങ്ങനെയാണ് മുമ്പ് നിശ്ചയിച്ച നിരക്ക്.
കേരളത്തിലെ വിമാനത്താവളങ്ങളിലെ റാപിഡ് ടെസ്റ്റ് നിരക്ക് കുറച്ചു
തിരുവനന്തപുരം :Micro Health Laborary ലാബിൻ്റെ കീഴിൽ ടെസ്റ്റ് നിരക്ക് ഇനിമുതൽ 1200₹ രൂപ ആയിരിക്കും. കേരളത്തിലെ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിൽ ഇനി മുതൽ ഈ നിരക്ക് ആയിരിക്കും ഈടാക്കുക.
നിലവിൽ യുഎഇ പോകുന്നവർക്ക് മാത്രമാണ് 6 മണിക്കൂർ മുമ്പ് എടുത്ത റാപിഡ് ടെസ്റ്റ് ആവശ്യമുള്ളത്. റാപിഡ് ടെസ്റ്റിന് അമിത വില ഈടാക്കുന്നു എന്ന പരാതിയെ തുടർന്നാണ് വില കുറച്ചത്. കേരളത്തിന് പുറത്തുള്ള വിമാനതാവളങ്ങളിൽ 3000 രൂപയിൽ കൂടുതൽ ഈടാക്കുന്നുണ്ട്. മംഗലാപുരത്ത് 3000 രൂപയാണ് നിലവിലെ തുക.
Tags:
HEALTH