തിരുവമ്പാടി സബ് രജിസ്‌ട്രാർ ഓഫീസിൽ ഫെബ്രുവരി 10 ന് ഒറ്റത്തവണ തീർപ്പാക്കൽ
അദാലത്ത് സംഘടിപ്പിക്കുന്നു.
2007 മുതൽ 2017 മാർച്ച് 31 വരെ ഓഫീസിൽ രജിസ്റ്റർ ചെയ്ത
ആധാരങ്ങളിൽ അണ്ടർവാല്വേഷൻ നടപടികളിൽ ഉൾപെട്ടവർക്കുള്ള കുറവ് ഫീസ് പൂർണ്ണമായും ഒഴിവാക്കിയും
കുറവ് മുദ്രയുടെ 30 ശതമാനം മാത്രം അടച്ചുംനിയമനടപടി ഒഴിവാക്കാൻ അദാലത്തിൽ അവസരമുണ്ടാകും.
ഒറ്റത്തവണ തീർപ്പാക്കൽ അദാലത്ത് ഇന്ന് കോടഞ്ചേരിയിൽ
കോടഞ്ചേരി സബ് രജിസ്‌ട്രാർ ഓഫീസിൽ ഫെബ്രുവരി 10 ന് ഒറ്റത്തവണ തീർപ്പാക്കൽ അദാലത്ത് സംഘടിപ്പിക്കുന്നു.
കോടഞ്ചേരി സബ് രജിസ്റ്റർ ഓഫീസിൽ 1986 മുതൽ 2017 മാർച്ച് 31 വരെ രജിസ്റ്റർ ചെയ്തതും അണ്ടർ വാലുവേഷൻ നടപടികൾ നേരിടുന്നതുമായ ആധാരങ്ങളുടെ കുടിശ്ശിക തീർപ്പാക്കുന്നതിന് ആയി 10-02-2022 വ്യാഴാഴ്ച രാവിലെ 10 മണി മുതൽ വൈകിട്ട് 5 വരെ അദാലത്ത് സംഘടിപ്പിക്കുന്നു.
രജിസ്ട്രേഷൻ ഫീസ് പൂർണമായും ഒഴിവാക്കി കൊണ്ട് കുറവ് മുദ്ര വിലയുടെ 30% തുക മാത്രം ഒടുക്കി ജപ്തി നടപടികളിൽ നിന്നും ഒഴിവാക്കാനുള്ള അവസരം പ്രയോജനപ്പെടുത്തണമെന്ന് സബ് രജിസ്ട്രാർ അറിയിച്ചു.
Tags:
THAMARASSERY