കാന്തപുരം: കാന്തപുരം ജി.എൽ.പി.സ്കൂൾ വിദ്യാർത്ഥികൾ പുറത്തിറക്കുന്ന ഓൺലൈൻ പത്രം 'എഴുത്തോല' യുടെ പ്രകാശന കർമ്മം പി.ടി.എ പ്രസിഡണ്ട് നവാസ് മേപ്പാട്ട് നിർവ്വഹിച്ചു. സ്കൂളിലെ പാഠ്യപാഠ്യേതര വിഷയങ്ങളുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ തയ്യാറാക്കുന്ന വാർത്തകൾ ഡിജിറ്റൽ രൂപത്തിൽ തയ്യാറാക്കാനുള്ള സംവിധാനമാണ് എഴുത്തോല.
ദേശീയ പത്ര ദിനത്തിൽ നടന്ന ഓൺലൈൻ പ്രകാശനച്ചടങ്ങിൽ ഹെഡ്മാസ്റ്റർ എൻ.കെ.മുഹമ്മദ് അധ്യക്ഷത വഹിച്ചു.വിബിന വിഷ്ണുദാസ്, സുബിഷ, ഷിഞ്ചു.എം എന്നിവർ ആശംസകൾ നേർന്നു.
സീനിയർ അസിസ്റ്റൻറ് ആർഷി.കെ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി സൈനബ നന്ദിയും പറഞ്ഞു.
Tags:
EDUCATION