Trending

ഉദയം ഹോമിലെ താമസക്കാർക്ക് സഹായി കണ്ണടകൾ നൽകി.

കോഴിക്കോട്: ചേവായൂർ, വെള്ളിമാടുകുന്ന് എന്നിവിടങ്ങളിലെ ഉദയം ഹോമിലെ  താമസക്കാർക്കും ചെറുവണ്ണൂരിലെ സ്നേഹതീരം കെയർ ഹോമിലെ താമസക്കാർക്കും മെഡിക്കൽ കോളേജ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സഹായിയുടെ ആഭിമുഖ്യത്തിൽ സൗജന്യമായി കണ്ണടകൾ വിതരണം ചെയ്തു.

സഹായി പ്രസിഡന്റ് ഇ കെ സിദ്ദീഖ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വച്ച് പ്രശസ്ത സിനി ആർട്ടിസ്റ്റ് വിനോദ് കോവൂരിൽ നിന്നും  ഡെപ്യൂട്ടി കളക്ടർ അനിതകുമാരി ഏറ്റുവാങ്ങി. 
 ഉദയം ഹോം സ്പെഷ്യൽ ഓഫീസർ ഡോക്ടർ രാകേഷ്,ലെയോക്  ചാരിറ്റബിൾ ട്രസ്റ്റ് പ്രതിനിധി നസീർ കീഴുപറമ്പ്, സൂം ഒപ്റ്റിക് ഉടമ ഫൈജാസ്, സ്നേഹതീരം പ്രതിനിധി സിദ്ദിഖ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. 

കണ്ണടകളുടെ സ്പോൺസർമാരായ ലെയോക്  ചാരിറ്റബിൾ ട്രസ്റ്റ്,സൂം ഒപ്റ്റിക് എന്നിവർക്ക് സഹായി നൽകുന്ന സർട്ടിഫിക്കറ്റ്കളുടെ വിതരണം ഡെപ്യൂട്ടി കളക്ടർ അനിതകുമാരി നിർവഹിച്ചു. സഹായി സെക്രട്ടറി  സഹൽ പാവണ്ടൂർ സ്വാഗതവും മജീദ് പന്നിക്കോട്ടൂർ നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right