Trending

ഷാജി വര്‍ഗ്ഗീസിനെ ഡി.വൈ.എഫ്.ഐ. ആദരിച്ചു.

കോടഞ്ചേരി: കഴിഞ്ഞ ദിവസം കോടഞ്ചേരിയില്‍ കര്‍ണ്ണാടകയില്‍ നിന്ന് വൈക്കോല്‍ കയറ്റി വന്ന ലോറിയിലെ വൈക്കോലിന് തീ പിടിച്ചു  വലിയ ദുരന്തമാവേണ്ടിയിരുന്ന സാഹചര്യത്തില്‍  സധൈര്യം ലോറിയുടെ നിയന്ത്രണമേറ്റെടുത്ത് 
ലോറി തൊട്ടടുത്ത ഒഴിഞ്ഞ സ്കൂള്‍ ഗ്രൗണ്ടിലേക്ക് ഓടിച്ചു കയറ്റി തീ പിടിച്ച വൈക്കോല്‍ കെട്ടുകള്‍ വണ്ടി ഉലച്ചും വട്ടം കറക്കിയും ഗ്രൗണ്ടിലേക്ക് വീഴ്ത്തി നാടിനെ വലിയ  ദുരന്തത്തില്‍ നിന്നും രക്ഷിച്ച ഷാജി പാപ്പന്‍ എന്ന ഷാജി വര്‍ഗ്ഗീസിനെ ഡിവൈഎഫ്ഐ ആദരിച്ചു.

ഡിവൈഎഫ്ഐ സംസ്ഥാന ജോ.സെക്രട്ടറി വി.വസീഫ് ഉപഹാരം നല്‍കി.ബ്ലോക്ക് ജോ.സെക്രട്ടറി പ്രജീഷ്.എം.കെ,ബ്ലോക്ക് കമ്മിറ്റിയംഗങ്ങളായ ഷെജിന്‍.എം.എസ്, ശരത്.സി.എസ്,സിപിഐഎം കോടഞ്ചേരി ലോക്കല്‍ സെക്രട്ടറി ഷിജി ആന്റണി,സി.കെ.ജോയി,
ഡിവൈഎഫ്ഐ നെല്ലിപ്പൊയില്‍ മേഖല പ്രസിഡന്റ് ജിതിന്‍ മൈക്കിള്‍, ഷാഹുല്‍, അഖില്‍ ജോസ് എന്നിവര്‍ പങ്കെടുത്തു.
Previous Post Next Post
3/TECH/col-right