Trending

പാലങ്ങാടിന് അഭിമാനമായി ടി.കെ.ശ്രീഷ്.

നരിക്കുനി:2022ലെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച്  "പ്രത്യേക വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതി അവാർഡിന് കൊച്ചിൻ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് സീനിയർ ഇന്റലിജൻസ് ഓഫീസർ നരിക്കുനി പാലങ്ങാട് സ്വദേശി ശ്രീഷ് ടികെ അർഹനായി. കള്ളക്കടത്ത് വിരുദ്ധ പ്രവർത്തനങ്ങൾ, മയക്കുമരുന്ന് പിടികൂടൽ, ഡ്യൂട്ടി വെട്ടിപ്പ് കണ്ടെത്തൽ എന്നിവയിൽ നൽകിയ മാതൃകാപരമായ സംഭാവനകളാണ് ശ്രീഷിനെ ഈ ബഹുമതിക്ക് അർഹനാക്കിയത്.

വോളിബോൾ കോർട്ടിലെ പോരാട്ട വീര്യത്തിൻ്റെഅവസാനവാക്കാണ്ശ്രീഷ്.പന്നിക്കോട്ടൂർ ജി.എൽ.പി. സ്കൂൾ,കുട്ടമ്പൂർ ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
വോളി ബോളിനെ ജീവ വായുവാക്കിയ പാലങ്ങാടിൻ്റെ ഫൈറ്റേഴ്‌സ് ക്ലബിലൂടെ കളിച്ചു വളർന്നു.ഒരു സെററർക്ക് കളിയെ എങ്ങിനെ നിയന്ത്രിക്കാനാവും എന്നതിന് ഉത്തമ ഉദാഹരണമായിരുന്നു അദ്ദേഹം. ഒരു അറ്റാക്കറേക്കാൾ ശൗര്യവും വാശിയും.കാലിക്കറ്റ് യൂനിവേ ർസിറ്റിക്കായി 2 വർഷം കളിച്ചു.തുടർന്ന് പാല സെൻ്റ് തോമസ് കോളേജിൽ ചേർന്നതിലൂടെ ഗാന്ധി യൂനിവേർസിറ്റി ടീമിലെത്തി.

അതിന് ശേഷം തിരുവനന്തപുരം ഏജീസ് ഓഫീസിൽ ജോലിയിൽ ചേർന്നു. ഒരു വർഷത്തിന് ശേഷം കൊച്ചിൻ കസ്റ്റംസിലേക്ക് മാറി.
1996ൽ കൽക്കത്ത ദേശീയ വോളിബോൾ ചാമ്പ്യൻഷിപ്പിൽ ആദ്യമായി കേരളത്തിനായി കളിച്ചു.2001ൽ കോഴിക്കോട്,പിന്നീട് ദാവൺഗരെ,ചെന്നൈ ചാമ്പ്യൻഷിപ്പുകളിൽ കേരളത്തിനായി കളിച്ചു.കോഴിക്കോട്ടെ മത്സരത്തിൽ കേരളമായിരുന്നു ചാമ്പ്യൻമാർ.2 തവണ സൗത്ത് സോൺ ചാമ്പ്യൻഷിപ്പിൽ കേരളത്തിനായി കളിച്ചു .1998 ൽ ഇന്ത്യൻ കസ്റ്റംസ് ടീമിനായും സ്വീഡനിലും കളിച്ചു.

ബീച്ച് വോളിബോൾ ഇന്ത്യയിൽ പ്രചാരത്തിലെത്തിയപ്പോൾ കസ്റ്റമ്സിലെ തന്നെ പി.പിസുനിൽകുമാറും ഗ്രീഷും മികച്ച ജോഡികളായി.തുത്തുക്കുടി ദേശീയ ബീച്ച് വോളി ചാമ്പ്യൻഷിപ്പിൽ കേരളം ചാമ്പ്യൻമാരാകുന്നത് ഈ താരങ്ങളുടെ കേളി മികവിലായിരു ന്നു. 2002 ൽ സ്പെയിനിലെ ബാഴ്സലോണയിൽ നടന്ന ലോക പോലീസ് ആൻറ്ഫയർ ഗെയിംസിൽ ഫ്രാൻസിനെ തോൽപ്പിച്ച് ജേതാക്കളായത് അവിചാരിതമായിരുന്നില്ല. ഇറാനിലും, ശ്രീലങ്കയിലും നടന്ന ഏഷ്യൻ സർക്യൂട്ട് ബീച്ച് വോളിചാമ്പ്യൻഷിപ്പിലും ഈ ജോഡികൾ ഗംഭീര പ്രദർശനംകാഴ്ചവെച്ചു.

പ്രശസ്ത വോളി ബോൾ കൊച്ച് ടി കെ രാഘവൻ പിതാവാണ്.
ഭാര്യ സ്നിഗദ്ധ ഗോവിന്ദ്.മക്കൾ മാധവ്, നീരവ്.
Previous Post Next Post
3/TECH/col-right