Trending

വ്യാജ രേഖ ചമച്ച് വഞ്ചിച്ച് എന്ന പരാതിയിൽ ബാലുശ്ശേരി ഫെഡറൽ ബാങ്ക് മാനേജർമാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ കോടതി ഉത്തരവ്.

ബാലുശ്ശേരി : ഭവന  നിർമ്മാണ ആവശ്യാർത്ഥം ഉള്ള ലോൺ അപേക്ഷയിൽ കൃത്രിമം കാണിച്ച വ്യാജ രേഖകളുണ്ടാക്കി ഉപയോഗപ്പെടുത്തി ഫെഡറൽ ബാങ്ക് ബാലുശ്ശേരി ബ്രാഞ്ച് മാനേജർആയിരുന്ന ഉണ്ണികൃഷ്ണനും അസിസ്റ്റന്റ് മാനേജർ സമിത്തും വഞ്ചിച്ച എന്ന പരാതിയിൽ പ്ലീസ് ഇന്ത്യ അസോസിയേഷൻ ജനറൽ സെക്രട്ടറിയും സാമൂഹ്യപ്രവർത്തകയുമായ രബീഷ് കോക്കല്ലൂർ അഡ്വക്കേറ്റ് പി പി സുരേന്ദ്രൻ മുഖേന പേരാമ്പ്ര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ബോധിപ്പിച്ച് സ്വകാര്യ അന്യായത്തിൽ ആണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ബാലുശ്ശേരി പോലീസിന് നിർദേശം നൽകി കോടതി ഉത്തരവിട്ടത്

10.5%പലിശ നിരക്കിൽ 16 ലക്ഷം രൂപ ഹൗസിംഗ് ലോൺ ആയി ബാങ്ക് വാഗ്ദാനം ചെയ്തത് ആവശ്യപ്പെട്ട മുഴുവൻ രേഖകളും പരാതിക്കാരൻ ബാങ്കിൽ സമർപ്പിക്കുകയും ചെയ്തിരുന്നു

കോഴിക്കോട് കോപ്പറേറ്റീവ് ബാങ്കിൽ നിന്നും 6 ലക്ഷം രൂപ ലോൺ എടുത്താണ്  വീടുപണി തുടങ്ങിയത്. ബാലുശ്ശേരി ഫെഡറൽ ബാങ്കിൽ നിന്നും ലോൺ അനുവദിക്കണമെങ്കിൽ  കോഴിക്കോട് ബാങ്കിലെ ലോൺ അടച്ചു തീർത്തു രേഖകൾ ബാലുശ്ശേരി ഫെഡറൽ ബാങ്കിൽ നൽകാൻ മാനേജർ ഉണ്ണികൃഷ്ണൻ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് 14 % പലിശ നിരക്കിലുള്ള  കോഴിക്കോട് കോ-ഓപ്പറേറ്റീവ് ബങ്കിലുണ്ടായിരുന്ന ലോൺ അടച്ചു തീർത്തു രേഖകൾ ബാലുശ്ശേരി ഫെഡറൽ ബാങ്കിൽ നൽക്കുകയായിരുന്നു 
 ഹൗസിംഗ് ലോണിന് അപേക്ഷയോടൊപ്പം മാനേജർ സമ്മർദ്ദം ചെലുത്തി ഒരു വാഹന വായ്പയ്ക്കുള്ള അപേക്ഷയും പരാതിക്കാരിൽ നിന്ന് ഒപ്പിട്ടു വാങ്ങിയിരുന്നു.

ലോൺ ലഭിക്കുന്നതിനും മുൻപ് അപേക്ഷകന് ജോലിസംബന്ധമായി വിദേശത്തേക്ക് പോകേണ്ടതിനാൽ 68 വയസ്സുകഴിഞ്ഞാൽ ഇംഗ്ലീഷ് പ്രാവിണ്യം ഇല്ലാത്ത സ്വന്തമായി കാര്യങ്ങൾ വായിച്ചു മനസ്സിലാക്കാൻ കഴിയാത്ത അപേക്ഷകന്റെ കർഷകനായ അച്ഛന്റെ പേരിൽതന്നെ പവർ ഓഫ് അറ്റോണി നൽകണമെന്ന് മാനേജർ നിർബന്ധിച്ചു.
 തുടർന്ന് അപേക്ഷകൻ വിദേശത്തേക്ക് പോയ ശേഷം മാനേജർ ഹൗസിംഗ് ലോൺ അപേക്ഷ പലിശ കൂടിയ വ്യക്തിഗത വായ്പ ആക്കി മാറ്റുകയും  അതേ വായ്പയ്ക്കുള്ള എഗ്രിമെന്റ് തയ്യാറാക്കുകയും അപേക്ഷകൻ അച്ഛനെ കൊണ്ട് ഹൗസിംഗ് ലോൺ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് നിലവിലുള്ള 15.49 % പലിശയുള്ള ഉള്ള വ്യക്തിഗത വായ്പ എഗ്രിമെന്റ് ഒപ്പിടുവിക്കുകയായിരുന്നു .

തൊട്ടടുത്ത ദിവസം 13 - 4- 2016 ന് അപേക്ഷകന് വിദേശത്തേക്ക് ഈ മെയിൽ അയച്ചു കൊടുത്ത ലെറ്ററിൽ നിന്നാണ് 15.49% ശതമാനമാണ് പലിശ യെന്നും രൂപയാണ് 12.5 ലക്ഷം രൂപയാണ് ലോൺ തുക എന്നും അപേക്ഷകൾ അറിയുന്നത്.
 എന്നാൽ ധാരണകൾക്ക് വിരുദ്ധമായി അമിത പരിശീലന ലോൺ ആവശ്യമില്ലെന്ന് അപേക്ഷകൻ മാനേജർ ഉണ്ണികൃഷ്ണനെ, അറിയിച്ചിരുന്നു.തുടർന്ന് ഒരു അപേക്ഷ അയയ്ക്കാനും അതേതുടർന്ന് 14 % പലിശ കുറച്ചതായി ഒരു മറുപടി ഇമെയിൽ നൽകിയത്.

അതിനുശേഷം ഉണ്ണികൃഷ്ണൻ സ്ഥലംമാറി പോവുകയും പകരം എത്തിയ മാനേജറും ഇതേ മെയിൽ  സന്ദേശം തന്നെ ആവർത്തിക്കുകയാണ്  ഉണ്ടായത്. ലോണിൽ പലിശ മാറ്റം വരുത്തിയില്ല.ലോണെടുത്ത സമയത്ത് ലോൺ എഗ്രിമെന്റ് കോപ്പി നൽകാൻ  മാനേജർമാർ തയ്യാറായിരുന്നില്ല തുടർന്ന് ഒരു വർഷത്തിനു ശേഷം നാട്ടിൽ വന്ന് ഏറെ സമ്മർദ്ദം ചെലുത്തിയാണ് ലോൺ അഗ്രി മെന്റ് ബാങ്കിൽ നിന്നും വാങ്ങി പരിശോധിച്ചപ്പോഴാണ് അറിയുന്നത് നേരത്തെ വാഹനവായ്പക്ക് എന്ന് പറഞ്ഞു ഒപ്പിട്ടു വാങ്ങിയ അപേക്ഷയുടെ അവസാന പേജ് ഉപയോഗപ്പെടുത്തി വ്യാജ രേഖകൾ ഉണ്ടാക്കിയതെന്ന്.

തുടർന്ന് ബാങ്കുമായി ബന്ധപ്പെട്ട മറ്റു അധികാരികൾക്ക് അതോറിറ്റിക്കും പരാതി നൽകിയെങ്കിലും കാര്യമായ നടപടികൾ ഒന്നും ഉണ്ടായില്ല പരാതിപ്പെട്ട കാലയളവിൽ ലോണിൽ വന്ന കുടിശ്ശികക്ക് ബാങ്ക് ജപ്തി നടപടി സ്വീകരിക്കുകയും കുടുംബത്തെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു ഇതിനെതിരെ ബഹുമാനപ്പെട്ട കോഴിക്കോട് ജില്ലാ കലക്ടർക്കും ബാലുശ്ശേരി പോലീസിലും പരാതി നൽകിയിരുന്നു.

സ്റ്റേഷനിൽ വച്ച് നടന്ന മധ്യസ്ഥ പ്രകാരം പലിശ നിരക്കിൽ 2 % ഇളവ് നൽകാമെന്ന് വീണ്ടും പറഞ്ഞു വഞ്ചിക്കുകയായിരുന്നു. അഞ്ചു ദിവസം കൊണ്ട് കുടിശ്ശികയുള്ള രണ്ടുലക്ഷം രൂപ 15.49 % പലിശ നിരക്കിൽ ബാങ്കിൽ അടയ്ക്കാനും ശേഷം ഒരാഴ്ചയ്ക്കുള്ളിൽ 2% ഇളവ് തിരിച്ചു അക്കൗണ്ടിൽ നൽകാമെന്നും മാനേജർ ഉറപ്പുനൽകിയിരുന്നു മറ്റ് നിബന്ധനകൾ ഒന്നും പറഞ്ഞിരുന്നില്ല, പറഞ്ഞപ്രകാരം കൃത്യമായി ലോൺ കുടിശിക 5ദിവസത്തിനുള്ളിൽ അടച്ചു തീർത്തിട്ടും ബാങ്കിൽ നിന്ന്പലിശ ഇളവിൽ യാതൊരു നടപടിയും ഉണ്ടായിരുന്നില്ല. 12.5 ലക്ഷം ലോൺ എടുത്തതിൽ അഞ്ചുവർഷം കൊണ്ട് 5 ലക്ഷം രൂപ തിരിച്ചടച്ചിട്ടും ഇനിയും 17 ലക്ഷം കൂടി തിരിച്ചടയ്ക്കാനുണ്ട്  എന്നാണ് ബാങ്കിന്റെ വാദം.

ബാങ്കിംഗ് ഇടപാടുകളിൽ സാധാരണക്കാരനെ അജ്ഞത മുതലെടുത്ത് കൃത്രിമ രേഖകൾ ചമച്ച് സർഫാസി നിയമം ഉപയോഗിച്ചു ഉപഭോക്താക്കളെ കീഴ്പ്പെടുത്തുന്ന ബാങ്കിങ് മേഖലയിലെ ചൂഷണവും കൊള്ളയും ആണ് നടക്കുന്നത് റിയൽ എസ്റ്റേറ്റ് മാഫിയകളയും ഇത്തരത്തിൽ പ്രവർത്തിക്കുന്നതായും രബീഷ് കോക്കല്ലൂർ പറഞ്ഞു.

ബാലുശ്ശേരി പോലീസ് ഫെഡറൽ ബാങ്ക് മാനേജർ ഉണ്ണികൃഷ്ണനും അസിസ്റ്റന്റ് മാനേജർ സുമിത്തിനും എതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണ നടപടികൾ ആരംഭിച്ചു.
Previous Post Next Post
3/TECH/col-right