Trending

മങ്ങാട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ തണലിൽ നേപ്പാളി യുവതിക്ക് കന്നി പ്രസവം.

പൂനൂർ: മങ്ങാട് കുടുംബാരോഗ്യ കേന്ദ്രത്തിലെ പബ്ലിക് ഹെൽത്ത് നഴ്സിന്റെ യും ആശാവർക്കർ മാരുടെയും പരിചരണത്തിൽ താമസ കെട്ടിടത്തിൽ  നേപ്പാളി യുവതിക്ക് കന്നി പ്രസവം.ഉണ്ണികുളം ഗ്രാമ പഞ്ചായത്തിൽ പതിനേഴാം വാർഡിലെ  ഒറ്റപ്പിലാക്കണ്ടി യിൽ പ്രവർത്തിക്കുന്ന പശുവളർത്തൽ കേന്ദ്രത്തിലെ തൊഴിലാളിയായ  നേപ്പാളി സ്വദേശിനി  അനിതയാണ് താമസസ്ഥലത്ത് വെച്ച് പ്രസവിച്ചത്.

ഒമ്പതാം മാസത്തെ സ്കാനിംഗ് പ്രകാരം താലൂക്ക് ആശുപത്രിയിൽ പ്രവേശി പ്പിക്കുന്നതിന്  ഡോക്ടർ നിർദേശിച്ച തീയതിക്ക് രണ്ടു ദിവസം മുമ്പ് പെട്ടെന്ന് പ്രസവവേദന അനുഭവപ്പെട്ടപ്പോൾ
ഉണ്ണികുളം ഗ്രാമ പഞ്ചായത്ത്
പതിനേഴാം വാർഡ് ആശാവർക്കറായ  അനിതാകുമാരിയെ കഴിഞ്ഞ ദിവസം രാത്രി 9 മണിക്ക് യുവതിയുടെ ഭർത്താവ് കരൺ ധാമി വിവരമറിയിക്കുകയായിരുന്നു.

തുടർന്ന്  യുവതിയുടെ താമസ സ്ഥലത്തെത്തി 
മങ്ങാട് കുടുംബാരോഗ്യ കേന്ദ്രത്തിലെ പബ്ലിക് ഹെൽത്ത് നഴ്സായ
മൈമൂന അയ്യാറുടെ നേതൃത്വത്തിൽ ആശ വർക്കർമാരായ  ജയലക്ഷ്മി, അനിതകുമാരി എന്നിവരുടെ സഹായത്തോടെ പ്രസവം എടുക്കുകയും  പ്രാഥമിക  ശുശ്രൂഷകൾ നടത്തുകയും ചെയ്തു.
അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള പരിചരണങ്ങൾ നടത്തിയശേഷം 
താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് ആംബുലൻസിൽ കൊണ്ടുപോകുന്നതിനും  ഇവർ  നേതൃത്വം നൽകി.

ഫാമിനുള്ളിൽ ഭർത്താവിന്റെയ്യും സഹോദരിയുടെയും കൂടെ
താമസിക്കുന്ന  യുവതി
ഗർഭിണിയായി അഞ്ചാം മാസം ക്ഷീണിച്ച് അവശയായ നിലയിൽ അയൽവാസികൾ കാണുകയും അവർ
ആശാവർക്കറെ അറിയിക്കുകയുമായിരുന്നു. പിന്നീട്  ആവശ്യമായ  മരുന്നുകളും നിർദ്ദേശങ്ങളും നഴ്സും ആശാവർക്കറും നൽകി വന്നു. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തിരുന്നു.

ഉണ്ണികുളം ഗ്രാമ പഞ്ചായത്തിലെ ഏക സർക്കാർ ആരോഗ്യ  കേന്ദ്രമായ  മങ്ങാട് എഫ്‌ എച്ച്‌ സിയുടെ ആതുര പരിചരണ രംഗത്തെ മികവുകൾക്ക് മാറ്റുകൂട്ടുന്ന പ്രവർത്തനമാണ് ഇതുവഴി കുടുംബാരോഗ്യ കേന്ദ്രത്തിലെ  ജീവനക്കാർ  കാഴ്ചവെച്ചത്.
33 വർഷമായി ഹെൽത്ത് നേഴ്സ് ആയി സേവനം ചെയ്തുവരുന്ന മൈമൂന  അയ്യാറിന് ഒരാഴ്ച മുമ്പ് 
 പബ്ലിക് ഹെൽത്ത് നഴ്സ് ആയി സ്ഥാനക്കയറ്റം കിട്ടിയ സന്തോഷത്തിനിടയ്ക്കാണ് പ്രശംസനീയമായ ഒരു സേവനത്തിന് കൂടി അവസരം ലഭിച്ചത്.

നഴ്സിന്റെ യും ആശാവർക്കർമാരുടെയും
 മാതൃകാ പ്രവർത്തനത്തിന്
ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര ഏ റാടിയിൽ , മെഡിക്കൽ ഓഫീസർ ഡോ. അബ്ദുൽ ജമാൽ, എഫ് എച്ച് സി യിലെ മറ്റു  സ്റ്റാഫ് അംഗങ്ങൾ എന്നിവർ അഭിനന്ദനങ്ങൾ അറിയിച്ചു.
Previous Post Next Post
3/TECH/col-right