Trending

റിപ്പബ്ലിക് ദിനം ആഘോഷിച്ചു.

കാന്തപുരം: കാന്തപുരം ജി.എൽ.പി.സ്ക്കൂളിൽ റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾ സമുചിതമായി നടന്നു. ഹെഡ്മാസ്റ്റർ എൻ.കെ.മുഹമ്മദ് പതാക ഉയർത്തി. വാർഡ് മെമ്പർ അബ്ദുള്ള മാസ്റ്റർ മുഖ്യാതിഥി ആയിരുന്നു.

 പി.ടി.എ.പ്രസിഡണ്ട് നവാസ് മേപ്പാട്ട് റിപ്പബ്ലിക് ദിന സന്ദേശം നൽകി. അധ്യാപികമാരായ വിബിന വിഷ്ണുദാസ് ,ഷിഞ്ചു, ബിന്ദു എന്നിവർ സംസാരിച്ചു.
        
വിദ്യാർത്ഥികൾക്കായി പതാക നിർമ്മാണം, ആൽബം തയ്യാറാക്കൽ, പ്രസംഗ മത്സരം,ക്വിസ്, പതിപ്പു തയ്യാറാക്കൽ എന്നിവയും ഓൺലൈനായി സംഘടിപ്പിച്ചിരുന്നു.
Previous Post Next Post
3/TECH/col-right