മടവൂർ : മടവൂർ എ യു പി സ്കൂളിൽ 73 മത് റിപ്പബ്ലിക് ദിനം സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്കൂൾ പ്രധാനധ്യാപകൻ എം അബ്ദുൽ അസീസ് ഇന്ത്യൻ ദേശീയ പതാക ഉയർത്തി.
മടവൂർ പഞ്ചായത്ത് പ്രസിഡന്റ് രാഘവൻ അടുക്കത്ത് റിപബ്ലിക് ദിന സന്ദേശം നൽകി പരിപാടി ഉദ്ഘാടനം ചെയ്തു . പി ടി എ പ്രസിഡന്റ് ടി.കെ അബൂബക്കർ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു .
വിദ്യാർത്ഥികൾക്ക് ഓൺലൈൻ പ്ലാറ്റ്ഫോമിൽ പ്രസംഗം,ദേശഭക്തിഗാനം, പോസ്റ്റർ രചന, ആശംസ കാർഡ് നിർമ്മാണം സംഘടിപ്പിച്ചു. പി യാസിഫ്, എം കെ നൗഷാദ്, ഹഫീഫ , മൈമൂന എന്നിവർ സംസാരിച്ചു .എ പി വിജയകുമാർ സ്വാഗതവും കെ ടി ഷമീർ നന്ദി പറഞ്ഞു
Tags:
EDUCATION