Latest

6/recent/ticker-posts

Header Ads Widget

തെരുവ് നായ ശല്യം യൂത്ത് ലീഗ് പന്നൂർ ടൗൺ കമ്മറ്റി നിവേദനം നൽകി.

പന്നൂർ അങ്ങാടിയിലും പരിസര പ്രദേശങ്ങളിലും തെരുവ് നായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ അടിയന്തരമായ ഇടപെടൽ ആവശ്യമാണെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത്‌ പ്രസിഡന്റ് പി പി നസ്റി ക്ക് നൽകിയ നിവേദനത്തിൽ യൂത്ത് ലീഗ് പന്നൂർ ടൗൺ കമ്മറ്റി ആവശ്യപ്പെട്ടു.

സമീപ ദിവസത്തിൽ പന്നൂരിൽ ബൈക്ക് യാത്രികൻ അപകടത്തിൽ മരിക്കാൻ ഉണ്ടായ സാഹചര്യം വരെ ഈ വിഷയവുമായി ബന്ധപ്പെട്ടതായത് കൊണ്ടാണ് യൂത്ത് ലീഗ് സമയബന്ധിതമായി ഈ വിഷയത്തിൽ ഇടപെട്ടത്.

പുലർച്ചെ മദ്രസ്സയിൽ പോകുന്ന കുട്ടികൾ,ഇരുചക്ര യാത്രികർ, അത്യാവശ്യ ആവശ്യങ്ങൾക്ക് രാത്രിയിൽ പുറത്തിറങ്ങുന്നവർ അടക്കം എല്ലാവരും നായ ശല്ല്യം കാരണം ഭീതിയോടെയാണ് പുറത്തിറങ്ങാറ്.

യൂത്ത് ലീഗ് ടൗൺ പ്രസിഡന്റ്‌ നവാസ് സി നിവേദനം കൈമാറി. ട്രെഷറർ ശംസുദ്ധീൻ എം. കെ, വൈസ് പ്രസിഡന്റ്‌ സുബൈർ ഇ. കെ സംബന്ധിച്ചു.

Post a Comment

0 Comments