Latest

6/recent/ticker-posts

Header Ads Widget

കോരങ്ങാട് സ്വദേശിനി വീട്ടമ്മയായ വിനീത ഷാജി വരച്ച ചിത്രങ്ങൾ ശ്രദ്ധേയമാകുന്നു.

താമരശ്ശേരി: പ്രമുഖരുടെ ഉൾപ്പെടെ നിരവധി ചിത്രങ്ങൾ വരച്ച് കോരങ്ങാട്  പേനക്കാവ് സ്വദേശിനി വീട്ടമ്മയായ വിനീത ഷാജി  ശ്രദ്ധേയമാകുന്നു.

കോവിഡ് കാലത്തെ അടച്ചിരുപ്പിൻ്റെ സമയങ്ങളിൽ ഒരുപാട് ചിത്രങ്ങൾ വരയ്ക്കാൻ വിനീത ഷാജിക്കു കഴിഞ്ഞു.
അടുത്തിടെ വരച്ച ജയസൂര്യയുടെ ചിത്രം ഏറെയും ശ്രദ്ധപിടിച്ചുപറ്റി. 

ഭർത്താവ് ഷാജിയുടെ പിന്തുണ കൂടി ലഭിച്ചതോടെ ചിത്രകലാരംഗത്ത് ഏറെ മുന്നോട്ടു പോകാൻ സാധിച്ചതായി വിനീത പറഞ്ഞു. ഇതിനകം തന്നെ നിരവധി ചിത്രങ്ങൾ  ആവശ്യക്കാർക്ക് വരച്ചു നൽകാനും കഴിഞ്ഞു. 

ശ്രേയസ് കുടുംബശ്രീ അംഗം കൂടിയാണ് വിനീത.താമരശ്ശേരി ഐടിസി ജീവനക്കാരനാണ് ഭർത്താവ് ഷാജി. ഗൗതം,ഗൗരി നന്ദന എന്നിവരാണ് മക്കൾ.

Post a Comment

0 Comments