Trending

ഡോക്ടറുടെ കുറിപ്പടിയില്ലാതെയുള്ള മരുന്നു വിൽപനക്കെതിരെ കർശന നടപടി.

തിരുവനന്തപുരം: ഷെഡ്യൂൾ എച്ച് , എച്ച് 1 വിഭാഗത്തിലെ ആന്റിബയോട്ടിക്കുകൾ ഉൾപ്പെടെയുള്ള മരുന്നുകൾ ഡോക്ടറുടെ കുറിപ്പടിയില്ലാതെ വിൽപ്പന നടത്തുന്ന ഔഷധ വ്യാപാരികൾക്കെതിരെ കർശന നടപടിയെടുക്കുമെന്നു ഡ്രഗ്സ് കൺട്രോളർ അറിയിച്ചു .

പനി , ചുമ , ജലദോഷം , തൊണ്ടവേദന തുടങ്ങിയവക്ക് ആന്റിബയോട്ടിക്കുകൾ ഉൾപ്പെടെയുള്ള മരുന്നുകൾ ഡോക്ടറുടെ കുറിപ്പടിയില്ലാതെ നൽകുന്നെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ് .

മരുന്നുകൾ ഇത്തരത്തിൽ ഉപയോഗിക്കുന്നതു ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും . പൊതുജനങ്ങൾ ഇക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണമെന്നും അറിയിപ്പിൽ പറയുന്നു.
Previous Post Next Post
3/TECH/col-right