Trending

ചേലക്കുളം മുഹമ്മദ്​ അബുൽ ബുഷ്​റ മൗലവി അന്തരിച്ചു

പെ​രു​മ്പാ​വൂ​ർ: പ​ണ്ഡി​ത​നും ആ​ദ്യ​ത്തെ തി​രു​വ​ന​ന്ത​പു​രം വ​ലി​യ ഖാ​ളി​യു​മാ​യ​ ചേ​ല​ക്കു​ളം മു​ഹ​മ്മ​ദ്​ അ​ബു​ൽ ബു​ഷ്​​റ മൗ​ല​വി (കെ.​എം. മു​ഹ​മ്മ​ദ് മൗ​ല​വി -87) അ​ന്ത​രി​ച്ചു. ഞാ​യ​റാ​ഴ്​​ച രാ​ത്രി ഒ​മ്പ​തോ​ടെയാ​ണ്​ അ​ന്ത്യം.

ചേ​ല​ക്കു​ളം അ​സാ​സു​ദ്ദ​അ​വ വാ​ഫി കോ​ള​ജ് സ്ഥാ​പ​ക​നാ​ണ്.നാ​ല്​ പ​തി​റ്റാ​ണ്ട്​ ദ​ക്ഷി​ണ കേ​ര​ള ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു. വ​ടു​ത​ല മൂ​സ മൗ​ലാ​ന​ക്ക് ശേ​ഷം ദ​ക്ഷി​ണ കേ​ര​ള ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മ​ മു​ഫ്തി​യും പ്ര​സി​ഡ​ൻ​റു​മാ​യി. 1936 ജ​നു​വ​രി അ​ഞ്ചി​ന് മ​ര​ക്കാ​ർ കു​ഞ്ഞി ഹാ​ജി, ഫാ​ത്തി​മ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യാ​ണ്​ ജ​ന​നം.

ചേ​ല​ക്കു​ള​ത്തെ പ​ഠ​ന കാ​ല​ത്ത് പ്ര​മു​ഖ പ​ണ്ഡി​ത​ൻ പാ​ടൂ​ർ ത​ങ്ങ​ളു​ടെ ശി​ഷ്യ​നാ​യി. പു​തി​യാ​പ്പി​ള അ​ബ്ദു​റ​ഹി​മാ​ൻ മു​സ്​​ലി​യാ​രു​ടെ ദ​ർ​സി​ൽ നി​ന്ന്​ അ​റി​വ് നേ​ടി. വി​ള​യൂ​ർ അ​ല​വി​ക്കു​ട്ടി മു​സ്​​ലി​യാ​ർ, വാ​ള​ക്കു​ളം അ​ബ്ദു റ​ഹി​മാ​ൻ മു​സ്​​ലി​യാ​ർ, ഇ​മ്പി​ച്ചി മു​സ്​​ലി​യാ​ർ തു​ട​ങ്ങി​യ പ്ര​ഗ​ൽ​ഭ​രു​ടെ ദ​ർ​സി​ലും പ​ഠി​ച്ചു. വെ​ല്ലൂ​ർ ബാ​ഖി​യാ​ത്തു സ്വാ​ലി​ഹാ​ത്തി​ലെ​ത്തി ബാ​ഖ​വി ബി​രു​ദം നേ​ടി.

കാ​രി​ക്കോ​ട്, തേ​വ​ല​ക്ക​ര, മു​തി​ര​പ്പ​റ​മ്പ്, താ​ഴ​ത്ത​ങ്ങാ​ടി, ഈ​രാ​റ്റു​പേ​ട്ട, കു​റ്റി​ക്കാ​ട്ടൂ​ർ, കാ​ഞ്ഞി​ര​പ്പ​ള്ളി, ച​ങ്ങ​നാ​ശേ​രി ഫ​ലാ​ഹി​യ, മ​ഞ്ചേ​രി ന​ജ്മു​ൽ ഹു​ദ, ജാ​മി​അ മ​ന്നാ​നി​യ്യ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ സേ​വ​നം ചെ​യ്​​തു.

ഒ.​ബി. ത​ഖ്​​യു​ദ്ദീ​ൻ ഫ​രീ​ദു​ദ്ദീ​ൻ മൗ​ല​വി​യു​ടെ മ​ക​ൾ ന​ഫീ​സ​യാ​ണ് ഭാ​ര്യ. മ​ക്ക​ൾ: ബു​ഷ്റ, ഷ​മീ​മ, മു​ഹ​മ്മ​ദ് ജാ​ബി​ർ മൗ​ല​വി, ജാ​സി​റ, അ​മീ​ന. മ​രു​മ​ക്ക​ൾ: ഹ​മീ​ദ് വ​ഹ​ബി നെ​ല്ലി​ക്കു​ഴി, അ​ബ്ദു​ൽ മ​ജീ​ദ് ബാ​ഖ​വി ച​ന്തി​രൂ​ർ, ഫ​സ​ലു​ദ്ദീ​ൻ ഖാ​സി​മി ഓ​ണ​മ്പി​ള്ളി, ബ​ഷീ​ർ നെ​ടി​യാ​മ​ല, ഫ​സീ​ല.

ഖ​ബ​റ​ട​ക്കം തി​ങ്ക​ളാ​ഴ്ച 11.30ന്​ ​ചേ​ല​ക്കു​ളം ജു​മാ മ​സ്​​ജി​ദ്​ ഖ​ബ​ർ​സ്ഥാ​നി​ൽ.
Previous Post Next Post
3/TECH/col-right