Trending

കോവിഡ് രോഗി സമ്പർക്കമുള്ള ജീവനക്കാർ ജോലിക്ക് ഹാജറാകണമെന്ന ഉത്തരവിൽ കെഎസ്ആർടിസി ജീവനക്കാർക്ക് ഇളവനുവദിക്കണം:കെ.എസ്. ടി.ഇ.ഒ. (എസ്ടിയു).

കോവിഡ് രോഗികളുമായ് ഏതെങ്കിലും വിധത്തിൽ സമ്പർക്കമുള്ള ഗവൺമെൻ്റ് പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാർ ജോലിക്ക് ഹാജരാകണമെന്നും പ്രത്യേക റൂമിലിരുന്ന് ജോലി ചെയ്യെണമെന്നുള്ള  ഒന്നാം കോവിഡ് സമയത്തിലുള്ളതിൽ നിന്നും വ്യത്യസ്തമായ ഗവൺമെൻ്റ് ഉത്തരവിൽ നിന്നും  പൊതുജനങ്ങളുമായി നിരന്തരം ഇടപടുന്ന കെഎസ്ആർടിസി കണ്ടക്ടർമാർക്കും ഡ്രൈവർമാർക്കും ഇളവ് അനുവദിക്കണമെന്ന് കെ.എസ്. ടി.ഇ.ഒ (എസ്ടിയു) സംസ്ഥാന കമ്മറ്റി ഗവൺമെൻ്റിനോടാവശ്യപ്പെട്ടു.

 കോവിഡ് രോഗികളുമായി സമ്പർക്കമുള്ള കെഎസ്ആർടിസി ജീവനക്കാർ ജോലിക്ക് ഹാജരായാൽ  ബസ്സിൽ കയറുന്ന യാത്രക്കാരുമായി നിരന്തരം ഇടപഴകുന്നതിനാൽ കണ്ടക്ടർമാരിൽ നിന്നും ഡ്രൈവർമാരിൽ നിന്നും യാത്രക്കാർക്ക് കോവിഡ് വ്യാപനം ഉണ്ടാവാനുള്ള സാധ്യത കൂടുതലായതിനാൽ കെഎസ്ആടിസി ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും പ്രത്യേക ഇളവ് അനുവദിക്കണമെന്ന് യൂണിയൻ സംസ്ഥാന കമ്മറ്റി മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും നൽകിയ നിവേദനത്തിൽ അഭ്യർത്ഥിച്ചു.
Previous Post Next Post
3/TECH/col-right