Trending

ബാണാസുര ഡാമില്‍ കൊടുവള്ളി സ്വദേശി മുങ്ങി മരിച്ചു

വയനാട്:ബാണാസുര ഡാമില്‍ കൊടുവള്ളി സ്വദേശി മുങ്ങി മരിച്ചു.പറമ്പത്ത്കാവ് സഹകരണമുക്ക് വേരുംപിലാക്കിയില്‍ അബൂബക്കറിന്റെ മകന്‍ റാഷിദ് (27) ആണ് മുങ്ങി മരിച്ചത്.

സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെയായിരുന്നു അപകടം. ഏറെ നേരത്തെ തിരച്ചിലിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്.


കൽപ്പറ്റ ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ കെ.എം ജോമിയും സംഘവും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്നലെ രാത്രി സുഹൃത്തിനോടൊപ്പം ബൈക്കിലാണ് റാഷിദ് ഇവിടെയെത്തിയത്.

സമീപത്തെ റിസോർട്ടിൽ കണ്ണൂർ സ്വദേശികളായ മറ്റ് സുഹ്യത്തുക്കളെ കാണാനെത്തിയതായിരുന്നു റാഷിദ്. തുടർന്ന്
ഇന്ന് കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ വെള്ളക്കെട്ടിൽ മുങ്ങിപ്പോകുകയായിരുന്നുവെന്ന്
സുഹൃത്ത് പറഞ്ഞു.

മയ്യിത്ത് നിസ്കാരം 24-01-2022 വൈകിട്ട് 4:30ന് പറമ്പത്ത് കാവ് ജുമാ മസ്ജിദിൽ വെച്ചു നടക്കുന്നതാണ്.

Previous Post Next Post
3/TECH/col-right