എളേറ്റിൽ: കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ പ്രധാനപ്പെട്ട അങ്ങാടിയായ എളേറ്റിൽ വട്ടോളിയിലെ ബസ് സ്റ്റാൻഡിന് സമീപത്തെ കംഫർട്ട് സ്റ്റേഷൻ മാലിന്യക്കൂമ്പാരമായി മാറുമ്പോഴും യാതൊരു വിധ അനക്കവുമില്ലാതെ ഗ്രാമപഞ്ചായത്ത് അധികൃതരും, ആരോഗ്യ വകുപ്പും.
ബസ്റ്റാന്റ് പരിസരത്തെ വിവിധ സ്ഥാപനങ്ങളിൽനിന്നുള്ള മാലിന്യങ്ങൾ പതിവായി കംഫർട്ട് സ്റ്റേഷൻ പരിസരത്താണ് തള്ളുന്നതും,തീയിടുന്നതും.കംഫർട്ട് സ്റ്റേഷന്റെ തൊട്ടു മുകളിലെ നിലയിലാണ് കൃഷി ഓഫിസും, വായനശലയും ഉള്ളത്.
മാലിന്യങ്ങളിൽ നിന്നും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്ന് അറിയിപ്പ് നൽകുന്ന ആരോഗ്യവകുപ്പ് ഇതിനെതിരെ യാതൊരു നടപടിയുമെടുക്കുന്നില്ലെന്നാണ് ആക്ഷേപം.
അങ്ങാടിയിലെത്തുന്ന വർക്ക് പ്രാഥമികാവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള ഏക കേന്ദ്രമാണ് ബസ് സ്റ്റാൻഡിനോട് ചേർന്നുള്ള ഈ കംഫർട്ട് സ്റ്റേഷൻ.ഒഴിഞ്ഞ കുപ്പികളും, ചവറുകളും നിറഞ്ഞ വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന ഇവിടേക്ക് വരാൻ ആളുകൾ മടിക്കുകയാണ്.
ഗ്രീൻ ക്ലീൻ കിഴക്കോത്ത് പദ്ധതികളുമായി മുന്നോട്ടുപോകുന്ന ഗ്രാമപഞ്ചായത്ത് അധികൃതർ എളേറ്റിൽ വട്ടോളി അങ്ങാടിയിലെ ഈ കംഫർട് സ്റ്റേഷന്റെ ശോചനീയാവസ്ഥക്ക് പരിഹാരം കാണണമെന്ന് നാട്ടുകാർ അഭ്യർത്ഥിച്ചു.
0 Comments