Trending

ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സിൽ ഇടം നേടി അലൻ ഐമൻ.

പൂനൂർ:അസാമന്യ കഴിവുകൾ പ്രകടിപ്പിച്ച് കൊണ്ട് കാരുണ്യതീരം വിദ്യാർത്ഥി അലൻ ഐമൻ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി. 4 വയസ്സ് പ്രായം മത്രമുള്ള അലൻ 75% ഭിന്നശേഷിക്കാരനാണ് (Cerebral Palsy). പരിമിതികളെല്ലാം മറന്നുകൊണ്ട് മുൻ പരിജയമില്ലാത്ത 28 രജ്യങ്ങൾ അതിന്റെ തലസ്ഥാനങ്ങൾ, 26 സംസ്ഥാനങ്ങൾ അതിന്റെ തലസ്ഥാനങ്ങൾ, 46 ലോക നേതാക്കൾ, 40 പഴവര്‍ഗങൾ, 30 പച്ചക്കറികൾ, 25 വഹനങ്ങൾ, 11 നിറങൾ, 15 കടൽ ജീവികൾ, 31 മൃഗങ്ങൾ, 33 പക്ഷികൾ എന്നിവ തിരിച്ചറഞ്ഞതിലാണ്‌ ആദരവ് ലഭിച്ചത്.

കാരുണ്യതീരം ഏർലി ഇന്റെർവെൻഷൻ സെന്ററിലെ വിദ്യാർത്ഥിയായ അലന്റെ  കഴിവുകൾ തെറാപ്പിസ്റ്റ്മാരായ അൻഷിദ ബക്കർ, അസ്മിന, ജിഷ്ണു, ഫാസിൽ, അർഷിയ, റിൻസി എന്നിവർ കണ്ടെത്തുകയും  നിരന്തര പ്രോത്സാഹനം നൽകുകയുമായിരുന്നു. ശേഷം കുട്ടിയുടെ അസമാന്യ കഴിവിനെ കുറിച്ച് കാരുണ്യതീരം ഭാരവാഹികളെ ധരിപ്പിക്കുകയും   ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിസിന് വേണ്ട രേഖകൾ സമർപ്പിക്കുകയുമായിരുന്നു.

താമരശ്ശേരി സ്വദേശികളായ ജെസ്ന-ജാബിർ ധമ്പതികളുടെ മകനാണ് അലൻ ഐമൻ. അലൈന എമിൻ ഇരട്ട സഹോദരിയും, ജസാ ജാബിർ മൂത്ത സഹോദരിയുമാണ്.
Previous Post Next Post
3/TECH/col-right