Latest

6/recent/ticker-posts

Header Ads Widget

ചക്കാലക്കൽ HSS സ്കൗട്ട് ആൻ്റ് ഗൈഡ്സ് യൂണിറ്റിൻ്റെ "ഉണർവ്വ് " യൂണിറ്റ് ക്യാമ്പ് ആരംഭിച്ചു.

മടവൂർ: ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്കൂൾ സ്കൗട്ട് ആൻ്റ് ഗൈഡ്സ് യൂണിറ്റിൻ്റെ വാർഷിക ക്യാമ്പ് -  ഉണർവ്വിന് തുടക്കമായി.എക്സൈസ് ഡിപ്പാർട്ട്മെൻ്റ് പ്രിവൻ്റീവ് ഓഫീസർ സന്തോഷ് ചെറുവാട്ട് ഉദ്ഘാടനം നിർവ്വഹിച്ചു. സ്കൂൾ പ്രിൻസിപ്പാൾ എം കെ രാജി അധ്യക്ഷത വഹിച്ചു.

മാനേജർ പി കെ സുലൈമാൻ , പി ടി എ വൈസ് പ്രസിഡണ്ട് വിജയൻ നായർ, എം സി റാജുദ്ധീൻ, വി പി സുബൈർ, കെ ജാബിർ, നംഷിദ് സി കെ എന്നിവർ സംസാരിച്ചു .

മൂന്ന് ദിവസത്തെ ക്യാമ്പിൻ്റെ ഭാഗമായി ലഹരി ബോധവൽക്കരണ ക്ലാസ്, വ്യക്തിത്വ വികസന പരിശീലനം, ദ്വിതീയ സോപാന പരിശീലനം, പ്ലാസ്റ്റിക്ക് ഫ്രീ കാമ്പസ്, കലാപരിപാടികൾ തുടങ്ങിയ നടക്കും.

സ്കൗട്ട് മാസ്റ്റർ കെ പി അഫ്സൽ സ്വാഗതവും ഗൈഡ്സ്  ലീഡർ റിയ ഫാത്തിമ നന്ദിയും പറഞ്ഞു.

Post a Comment

0 Comments