ആവിലോറ:യാത്രാ ദുരിതം രൂക്ഷമായ മണ്ണിൽകടവ്- ആവിലോറ റോഡ് ഗതാഗതയോഗ്യമാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തം.കാലപ്പഴക്കം കൊണ്ട് റോഡില്‍ വിവിധയിടങ്ങളില്‍ ടാറിങ് ഇളകി കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. നിരവധിവാഹനങ്ങളും മദ്‌റസ, സ്കൂള്‍ വിദ്യാര്‍ഥികളും നാട്ടുകാരും പതിവായി സഞ്ചരിക്കുന്ന റോഡാണിത്.
മൂന്നു വര്‍ഷത്തോളമായി താറുമാറായി കിടന്നിട്ടും റോഡ് ഗതാഗത യോഗ്യമാക്കാന്‍ തയാറാകാത്ത അധികൃതരുടെ നടപടിയില്‍ ഐ.എന്‍.എല്‍ കിഴക്കോത്ത് പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു. എം.എ സത്താര്‍ പന്നൂര്‍ അധ്യക്ഷനായി.
സി.പോക്കര്‍,എം.എസ് മുഹമ്മദ്,വഹാബ് മണ്ണില്‍ക്കടവ്,സക്കരിയ എളേറ്റില്‍, കെ.സി.സുലൈമാന്‍ പന്നൂര്‍, സലീംകളരിക്കല്‍,അബൂബക്കര്‍,മുഹമ്മദ് ,സിദ്ധീഖ് തുടങ്ങിയവര്‍ സംസാരിച്ചു.
Tags:
KODUVALLY